തനിക്ക്​ മുഖ്യമന്ത്രിയുടെ ഭീഷണിയെന്ന്​ കെ.സുരേന്ദ്രൻ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയ​ൻെറ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം ഭീഷണിപ്പെടുത്തുകയും അടുത്ത ദിവസം പൊലീസ് സുരക്ഷ നൽകുമെന്ന് പറയുന്നതെല്ലാം വിചിത്ര നടപടികളാണ്. തൽക്കാലം കേരള പൊലീസി​ൻെറ സുരക്ഷ വേ​െണ്ടന്ന നിലപാടാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരായ കേസ് വളരെ ഗൗരവമുള്ളതാണ്. പാർട്ടിയുടെയും സർക്കാരി​ൻെറയും സ്വാധീനം ഉപയോഗിച്ച് വലിയതോതിലുള്ള സാമ്പത്തിക തട്ടിപ്പുകളാണിവിടെ നടത്തിയിരിക്കുന്നത്. ഇപ്പോൾ ബംഗളൂരു മയക്കുമരുന്ന് കേസ് പുറത്തുവന്നപ്പോഴാണ് അന്വേഷണത്തിന് സാധ്യത തെളിഞ്ഞുവന്നത്. പാർട്ടി നേതാക്കളുടെ മക്കൾ പാർട്ടിയെ ഉപയോഗിച്ച്​ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് കേന്ദ്രനേതൃത്വം ഉത്തരം പറയണം. തൊഴിലാളിവർഗ പാർട്ടിയാണെന്നാണ് പറയുന്നതെങ്കിലും മുതലാളിമാ​െരക്കാൾ വലിയ കൊള്ളയാണ് പാർട്ടി നേതാക്കളും അവരുടെ മക്കളും നടത്തുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.