ഇടതു പ്രവേശനം വൈകില്ലെന്ന സൂചന നൽകി ജോസ്​ വിഭാഗം

കോട്ടയം: കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തി​ൻെറ ഇടതു പ്രവേശനം വൈകില്ലെന്ന്​ സൂചന നൽകി നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിനു​ മുമ്പ്​ മുന്നണി പ്രവേശനം യാഥാർഥ്യമാകുമെന്ന ഉറപ്പ്​ മുതിർന്ന നേതാക്കൾ അണികൾക്കും നൽകിക്കഴിഞ്ഞു. മുന്നണി ​പ്രവേശനത്തിന്​ സി.പി.എം പച്ചക്കൊടി വീശുകയും എതിർപ്പുയർത്തിയിരുന്ന സി.പി.ഐ നിലപാടിൽ അയവുവരുത്തുകയും ചെയ്​തതോടെ തുടർനടപടിയിലേക്ക്​ ജോസ്​ വിഭാഗം നീങ്ങുകയാണ്​. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുള്ള സീറ്റുകളുടെ പട്ടിക ജോസ്​ വിഭാഗം സി.പി.എം നേതൃത്വത്തിനു​ കൈമാറിയിട്ടുണ്ട്​. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ത്രിതല പഞ്ചായത്ത്​ സമിതികളി​േലക്കുള്ള സീറ്റുകളുടെ പട്ടികയാണ്​ നൽകിയത്​. യു.ഡി.എഫിനൊപ്പം നിന്ന്​ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച സീറ്റുകളും ജയസാധ്യതയുള്ള പുതിയ സീറ്റുകളും ഇതിൽപെടും. കോട്ടയം-ഇടുക്കി ജില്ലകളിൽ പാർട്ടിയുടെ സ്വാധീനം കണക്കിലെടുത്ത്​ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇടതു മുന്നണി അർഹമായ പരിഗണന നൽകുമെന്ന പ്രതീക്ഷയിലാണ്​ ജോസ്​ വിഭാഗം. കേരള കോൺഗ്രസ്​ ജില്ല കമ്മിറ്റികളിൽ ബഹുഭൂരിപക്ഷവും ഇടതു മുന്നണി പ്രവേശനത്തെ പിന്തുണക്കുകയാണ്​. എം.എൽ.എമാരും ഇതിനോട്​ യോജിക്കുന്നുണ്ട്​. നിയമസഭ സീറ്റി​ൻെറ കാര്യത്തിലും ചിലധാരണകൾ രൂപപ്പെട്ടിട്ടുണ്ട്​. നിലവിൽ മത്സരിച്ച സീറ്റുകളും ലഭിച്ചാൽ ​െകാള്ളാവുന്ന സീറ്റുകളും സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്​. ആദ്യഘട്ട ചർച്ചകളെല്ലാം ജില്ലതലത്തിലാണ്​. സി.പി.എം ജില്ല സെ​ക്രട്ടറിമാരുമായാണ്​ അനൗദ്യോഗിക ചർച്ചകൾ. ജോസഫ്​ പക്ഷ​ത്തെ എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജോസ്​ വിഭാഗം സ്​പീക്കർക്ക്​ കത്ത്​ നൽകിയതും ഇടതുമുന്നണി നിർദേശപ്രകാരമാണ്​. അതിനിടെ ജോസ്​ പക്ഷത്തുനിന്ന്​ ഇടതുമുന്നണിയിലേക്ക്​ പോകാൻ വിമുഖതയുള്ളവരെ കണ്ടെത്തി സംരക്ഷണം നൽകാൻ യു.ഡി.എഫ്​ നീക്കം ശക്തമാക്കി. പ്രമുഖരടക്കം പലരെയും ഇവർ സമീപിക്കുന്നുണ്ട്​. ത​േദ്ദശ തെരഞ്ഞെടുപ്പിൽ സീറ്റുവരെ ഇതിനായി വാഗ്​ദാനം ചെയ്യുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.