കക്കി-ആനത്തോട് ഡാമിൽ റെഡ്​ അലർട്ട്​

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയർ തുറക്കുന്നതുമായി ബന്ധ​െപ്പട്ട്​ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. ആവശ്യമെങ്കില്‍ വ്യാഴാഴ്​ച രാവിലെ എട്ടിനുശേഷം നിയന്ത്രിത അളവില്‍ ജലം തുറന്നുവിടും. ഈ സാഹചര്യത്തില്‍ പമ്പാനദിയുടെയും കക്കാട്ടാറി​ൻെറയും ഇരുകരയില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. റിസര്‍വോയറി​ൻെറ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2020 സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 976.91 മീറ്റര്‍ ആണ്. ബുധനാഴ്​ച വൈകീട്ട് നാലിനു ജലനിരപ്പ് 976.25 മീറ്ററില്‍ എത്തി. തുടർന്നാണ്​ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.