'വിധി സമാധാനാന്തരീക്ഷം സൃഷ്​ടിക്കാൻ കാരണമാവണം'

കോട്ടയം: മണര്‍കാട് സൻെറ്​ മേരീസ് പള്ളിയുമായി ബന്ധപ്പെട്ട കോട്ടയം സബ് കോടതി ഉത്തരവ് സമാധാന അന്തരീക്ഷം സൃഷ്​ടിക്കാൻ കാരണമാകണമെന്ന്​ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്​. നിലവിലില്ലാത്ത വിശ്വാസ വ്യത്യാസങ്ങളുടെ പേരുപറഞ്ഞ് ഇനിയും വിഘടിച്ചുനില്‍ക്കാതെ കോടതി തീര്‍പ്പ് അനുസരിച്ച് ഒരു ആട്ടിന്‍കൂട്ടമായി 1958 മുതല്‍ 1975 വരെ നിലനിന്നതുപോലെ തുടരാന്‍ ഈ വിധി വഴി കഴിയണം. ഒരേ ആരാധനയും ഒരേ പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഇരുവിഭാഗവും തമ്മില്‍ കലഹിപ്പിക്കാനുള്ള ചില തൽപരകക്ഷികളുടെ സ്ഥാപിത താൽപര്യം വിശ്വാസികൾ മനസ്സിലാക്കി ഉചിത തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും മാര്‍ ദിയസ്‌കോറസ് പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.