ഉമ്മൻ ചാണ്ടി രാഷ്​ട്രീയത്തിലെ അത്ഭുതം-ജോസ് കെ.മാണി

കോട്ടയം: ഇന്ത്യന്‍ രാഷ്​ട്രീയത്തിലെ അത്ഭുതമാണ് ഉമ്മന്‍ ചാണ്ടിയെന്ന് ജോസ് കെ.മാണി എം.പി. ഒരു നിയമനിര്‍മാണ സഭയിലെ അഞ്ച് പതിറ്റാണ്ടുകള്‍ തോല്‍വി അറിയാതെ പൂര്‍ത്തിയാക്കുക എന്നത് ഇന്ത്യന്‍ രാഷ്​ട്രീയത്തിലെത്തന്നെ അത്യപൂര്‍വ നേട്ടങ്ങളില്‍ ഒന്നാണ്. വിരലില്‍ എണ്ണാവുന്ന ചില പേരുകള്‍ മാത്രമാണ് മുമ്പ്​ ഈ നേട്ടത്തിനര്‍ഹരായത്. ഇന്നിപ്പോള്‍ കെ.എം. മാണിക്ക്​ ശേഷം കേരള നിയമസഭയില്‍ ഈ വലിയ നേട്ടത്തിലെത്തി നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി . രാഷ്​ട്രീയത്തിന് ഉപരിയായുള്ള ഒരു സൗഹൃദം കെ.എം. മാണിയും ഉമ്മന്‍ ചാണ്ടിയും കാത്തുസൂക്ഷിച്ചിരുന്നു. എന്നും പരസ്പര ബഹുമാനത്തോടെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. രാഷ്​ട്രീയത്തിലെ സൗമ്യ ജനകീയ മുഖമായി നിലനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കോട്ടയം ലോക്‌സഭ മെംബര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നൂതനങ്ങളായ പല പദ്ധതികളും നടപ്പാക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നല്‍കിയ പിന്തുണ ഞാന്‍ ഓര്‍ക്കുന്നതായി ജോസ്​.കെ മാണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.