മലങ്കരയില്‍ ശാശ്വത സമാധാനം നിയമാധിഷ്ഠിത നീതി നിര്‍വഹണത്തിലൂടെ -കാതോലിക്ക ബാവ

കോട്ടയം: നിയമാധിഷ്ഠിത നീതി നിര്‍വഹണത്തിലൂടെ മാത്രമേ മലങ്കരസഭയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനാകൂവെന്ന്​ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തി​ൻെറ പ്രതീകമായ പൗരസ്ത്യ കാതോലിക്കറ്റ് മലങ്കരയില്‍ സ്ഥാപിക്കപ്പെട്ടതി​ൻെറ 108ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേവലോകം കാതോലിക്കറ്റ് അരമനയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യ​ുകയായിരുന്നു അദ്ദേഹം. ഇന്നലെകളെ മറന്നും ഇന്നിനെ പരിഗണിക്കാതെയും നാളയെ മുന്നില്‍ കാണാതെയുമുള്ള നിലപാടുകൾ മലങ്കരസഭക്ക്​ സ്വീകരിക്കാന്‍ കഴിയില്ല. ഭാവിതലമുറയെ കൂടി വ്യവഹാരത്തിലേക്ക് തള്ളിവിടാത്ത വിധത്തിലുള്ള മാര്‍ഗങ്ങളാണ്​ സ്വീകരിക്കേണ്ടത്. ഭരണകൂടം അധികാരം ദുരുപയോഗം ചെയ്​ത്​ സഭക്ക്​ നീതി നിഷേധിച്ചപ്പോഴൊക്കെ നീതിന്യായ കോടതികളെ സമീപിക്കുകയാണ് ചെയ്തിട്ടുള്ളത്. അല്ലാതെ അതിക്രമത്തി​ൻെറ മാര്‍ഗം സ്വീകരിക്കുകയോ നിയമം കൈയിലെടുത്ത് തെരുവിലിറങ്ങുകയോ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. കാതോലിക്കറ്റ് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. കുര്യന്‍ തോമസ് കരിപ്പാല്‍, സഭ മാനേജിങ്​ കമ്മിറ്റി അംഗം എ.കെ. ജോസഫ് എന്നിവര്‍ സംസാരിച്ചു. വിവിധ അരമനകളിലും ആശ്രമങ്ങളിലും മെത്രാപ്പോലീത്തമാർ കുർബാന നടത്തി. കാതോലിക്ക ബാവ ദേവലോകം അരമന ചാപ്പലിലും മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്തനാസ്യോസ് മൂവാറ്റുപുഴ സൻെറ്​ തോമസ് കത്തീഡ്രലിലും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മണ്ണുത്തി സൻെറ്​ മേരീസ് ചാപ്പലിലും കുര്യാക്കോസ് മാര്‍ ക്ലീമിസ് പത്തനംതിട്ട മാര്‍ ബേസില്‍ അരമനയിലും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് വാകത്താനം വള്ളിക്കാട്ട് ദയറയിലും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൊല്ലാട് സൻെറ്​ പോള്‍സ് പള്ളിയിലും ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് പരുമല സെമിനാരിയിലും ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്​റ്റമോസ് നിരണം സൻെറ്​ മേരീസ് പള്ളിയിലും യൂഹാനോന്‍ മാര്‍ പോളികാര്‍പസ് തൃക്കുന്നത്ത്​ സെമിനാരിയിലും കുർബാനകൾക്ക്​ മുഖ്യകാർമികത്വം വഹിച്ചു. പടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.