ഇടുക്കി വനത്തിൽ ആനക്കുട്ടിയുടെ ജഡം

ചെറുതോണി: ഇടുക്കി വന്യജീവി സങ്കേതത്തിൽ കാട്ടാനക്കുട്ടിയെ ​െചരിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്​ച വൈകീട്ട്​ പൈനാവ് ആന വാർഡിനുതാഴെ കുയിലിമലക്ക് സമീപം വനമേഖലയിലാണ് ഒരു വയസ്സുള്ള ആൺ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. പാറപ്പുറത്ത് നിന്നോ മറ്റോ തെന്നിവീണ് ചെരിഞ്ഞത് ആകാമെന്നാണ് വനംവകുപ്പ് അധികൃതരുടെ അനുമാനം. ചൊവ്വാഴ്​ച പോസ്​റ്റ്​മോർട്ടം നടത്തിയതിനുശേഷം വനത്തിനുള്ളിൽ തന്നെ സംസ്​കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.