യുവതിയെ ആക്രമിക്കുന്നത് തടഞ്ഞ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്​റ്റിൽ

അടിമാലി: യുവതിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അയൽവാസിയെ വെട്ടി​ക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. ഇരുമ്പുപാലം സ്വദേശിയും മാങ്കുളം അമ്പതാംമൈല്‍ ചിക്കണംകുടിയിൽ താമസക്കാരനുമായ പുല്ലാട്ട് ഇക്ബാലിനെയാണ് (51) മൂന്നാർ സി.ഐ എസ്. സുമേഷ് സുധാകര​ൻെറ നേതൃത്വത്തിൽ പൊലീസ്​ അറസ്​റ്റ്​ ചെയ്തത്. തിങ്കളാഴ്ച പുലർച്ച രണ്ടോടെ കാട്ടുകുടിയിൽനിന്നാണ് പിടികൂടിയത്. അഞ്ച്​ കിലോമീറ്റർ വനത്തിലൂടെ രാത്രിയിൽ നടന്നാണ് പൊലീസ് സംഘം കാട്ടുകുടിയിൽ എത്തിയത്. മാങ്കുളം അമ്പതാംമൈല്‍ ചിക്കണംകുടി ആദിവാസി കോളനിയിലെ ലക്ഷ്​്​മണനെ (54) കൊലപ്പെടുത്തിയ കേസിലാണ് അറസ്​റ്റ്​. ഇക്ബാലി​ൻെറ കൂടെ താമസിക്കുന്ന ചിക്കണംകൂടി സ്വദേശിനി രതിയെ (ലതീഷ -30) വഴക്കിനിടെ ഇക്ബാൽ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. രക്ഷപ്പെടാൻ ലക്ഷ്മണ​ൻെറ വീട്ടിലേക്ക് രതി ഓടിയെത്തി. പിറകെയെത്തിയ ഇക്ബാൽ ലക്ഷ്​മണനെ വീടി​ൻെറ മുറ്റത്തിട്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം വനത്തിലേക്ക് രക്ഷപ്പെട്ടു. രതി അടിമാലി താലൂക്ക്​ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 11 ഒാടെയായിരുന്നു സംഭവം. ലക്ഷ്​മണനെ അയാളുടെ ഭാര്യയുടെ മുന്നിലിട്ടാണ് കൊലപ്പെടുത്തിയത്. ലക്ഷ്​മണനും ഇക്ബാലും അടുത്തിടെ ചാരായ വാറ്റ് കേസിൽ പ്രതികളായിരുന്നു. ഇതിൽ ഇക്ബാൽ പ്രതിയായത് ലക്ഷ്​മണൻ ഒറ്റി​െക്കാടുത്തതിനാലാണെന്ന്​ ഇക്​ബാൽ പറയുന്നു. ഇതേ ​െചാല്ലി ഇവർ വഴക്കിട്ടിരുന്നു. ഭാര്യയും മൂന്ന്​ മക്കളുമുള്ള ഇക്ബാല്‍ നാല് വര്‍ഷം മുമ്പാണ് ചിക്കണംകുടിയില്‍ എത്തിയത്. രതിയുമായുള്ള ബന്ധത്തിൽ ഒരുകുട്ടിയുണ്ട്. നിരവധി അബ്കാരി കേസുകളിലെ പ്രതികളാണ് ഇക്ബാലും ലക്ഷ്​മണനുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ ഇസ്മായിൽ നൗഷാദ്, ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.