കെ.ടി. ജലീൽ ഒഴിയേണ്ട സാഹചര്യമില്ല -മന്ത്രി ഇ. ചന്ദ്രശേഖരൻ

തൊടുപുഴ: മന്ത്രിസ്ഥാനത്തുനിന്ന് കെ.ടി. ജലീൽ മാറിനിൽക്കേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ജലീലിൽനിന്ന് ഇ.ഡി വിവരങ്ങൾ തേടുകയാണ് ചെയ്തത്. അന്വേഷണം നടക്കട്ടെ. പെട്ടിമുടി ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പറ‌ഞ്ഞപോലെ സർക്കാർ പുനരധിവാസം ഉറപ്പാക്കും. കുറ്റിയാർവാലിയിൽ സ്ഥലം കണ്ടെത്താമെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം കലക്ടർ അധ്യക്ഷനായ സമിതി പരിശോധിക്കും. പെട്ടിമുടി അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ കൗശികൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കിയിൽ മാത്രമായി ഭൂനിയന്ത്രണമുണ്ടെന്നത് കുപ്രചാരണമാണ്. ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. നിലവിൽ ജില്ലയിലെ എട്ട്​ വില്ലേജുകളിൽ മാത്രമാണ് നിയന്ത്രണം. തൊടുപുഴയിൽ പട്ടയമേള ഉദ്​ഘാടനത്തിനെത്തിയ മന്ത്രി മാധ്യമ​ങ്ങളുടെ ചോദ്യങ്ങൾക്ക്​ മറുപടി നൽകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.