പി.ജെ. ജോസഫി​െൻറ അമിതോന്മാദം താൽക്കാലികം -ജോസ് കെ. മാണി

പി.ജെ. ജോസഫി​ൻെറ അമിതോന്മാദം താൽക്കാലികം -ജോസ് കെ. മാണി കോട്ടയം: ഹൈകോടതി ഉത്തരവിനെ തുടർന്നുള്ള പി.ജെ. ജോസഫി​ൻെറ അമിതോന്മാദം താൽക്കാലികം മാത്രമാണെന്ന് ജോസ്​ കെ. മാണി. ദേശീയ തെരഞ്ഞെടുപ്പ് കമീഷ​ൻെറ ഉത്തരവിന്മേല്‍ താൽക്കാലിക സ്​റ്റേ മാത്രമാണ് ഹൈകോടതി പുറപ്പെടുവിച്ചത്. വിശദമായ വാദം കേള്‍ക്കുന്നതിനാണ് തീരുമാനം. രാഷ്​ട്രീയ പാര്‍ട്ടികളുടെ ചിഹ്നത്തി​ൻെറയും അംഗീകാരത്തി​ൻെറയും കാര്യത്തില്‍ ദേശീയ തെരഞ്ഞെടുപ്പ് കമീഷ​ൻെറ വിധി തന്നെയാണ് ആത്യന്തികമായി നിലനില്‍ക്കുക. നിയമവിദഗ്​ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.