ആഭ്യന്തര വകുപ്പ്​ കുത്തഴിഞ്ഞു -ഐ.കെ. രവീന്ദ്രരാജ്​

പത്തനംതിട്ട: സംസ്ഥാനത്ത്​ കൊലപാതകങ്ങളും അക്രമങ്ങളും സ്​ത്രീപീഡനങ്ങളും മയക്കുമരുന്ന്​ ലോബികളുടെ പ്രവർത്തനങ്ങളും സാമ്പത്തിക തട്ടിപ്പുകളും സർക്കാർ ഭൂമി തട്ടിയെടുക്കലുകളും വർധിച്ചുവരുകയാണെന്നും ഇതിനെതിരെ പൊതുസമൂഹം കക്ഷിരാഷ്​ട്രീയത്തിന്​ അതീതമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സോഷ്യലിസ്​റ്റ്​ എസ്​.സി-എസ്​.ടി സൻെറർ സംസ്ഥാന പ്രസിഡൻറ്​ ഐ.കെ. രവീന്ദ്രരാജ്. പണവും സ്വാധീനവും സംഘടിതശക്തിയുമുള്ള ആർക്കും കൊലപാതകങ്ങളും അക്രമങ്ങളും നിർഭയമായി നടത്താമെന്ന ആപത്​കരമായ സ്ഥിതിയാണ്​ ഇപ്പോൾ സംസ്ഥാനത്ത്​ നിലനിൽക്കുന്നത്​. ആഭ്യന്തര വകുപ്പ്​ കുത്തഴിഞ്ഞു​. അക്രമകാരികളെയും കുറ്റവാളികളെയും പരസ്യമായി സംരക്ഷിക്കുന്ന പൊലീസ്​ നയം ജനജീവിതത്തെ തകർക്കും. പോക്​സോ കേസുകളുടെ അന്വേഷണവും വിചാരണയും കാര്യക്ഷമമല്ലെന്നും പാളിച്ചകൾ ഏറെ ഉണ്ടായിട്ടുണ്ടെന്നും കേരള ഹൈകോടതി വിധിന്യായത്തിൽ വ്യക്തമായിക്കഴിഞ്ഞു. നിലവി​െല പൊലീസ്​ സംവിധാനത്തെ ഗുണപരമാക്കാൻ ഹൈകോടതി ഇടപെടണമെന്നും ഐ.കെ. രവീന്ദ്രരാജ്​ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.