തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കെ.എസ്​.ആർ.ടി.സി നോൺ സ്​റ്റോപ് സർവിസ്​

കോട്ടയം: തിരുവനന്തപുരം-എറണാകുളം റൂട്ടിൽ നോൺ സ്​റ്റോപ് എ.സി മൾട്ടി ആക്സിൽ സർവിസ്​ ആരംഭിക്കാൻ കെ.എസ്​.ആർ.ടി.സി തീരുമാനിച്ചു. ഇൗ മാസം 11നും പിന്നീട്​ 14 മുതൽ 18 വരെയുമാണ്​ സർവിസ്​. തിരുവനന്തപുരം-എറണാകുളം സെക്​ടറിൽ ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുമായി പ്രതിദിനം നിരവധി പേർ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ്​ നോൺ സ്​റ്റോപ് എ.സി സർവിസ്​ ആരംഭിക്കുന്നതെന്നും ഈ സെക്​ടറിൽ ഒാടിയിരുന്ന ട്രെയിനുകൾ നിർത്തലാക്ക​ുന്നതും പുതിയ സർവിസിന്​ പ്രേരണയായെന്നും​ കോർപറേഷൻ അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന്​ തിരിക്കുന്ന പല ട്രെയിനുകളിലും എ.സി ചെയർകാർ യാത്ര പലപ്പോഴും കിട്ടാക്കനിയാണ്. നിർത്തലാക്കുന്നതിൽ ജനശതാബ്​ദിയടക്കം സ്പെഷൽ ട്രെയിനുകളും ഉൾപ്പെടും. പുതിയ സർവിസ്​ യാത്രസമയം കൃത്യമായി പാലിക്കുമെന്ന ഉറപ്പും ​കെ.എസ്​.ആർ.ടി.സി നൽകുന്നുണ്ട്​. ഒൗദ്യോഗിക ആവശ്യത്തിനും മറ്റും പോകുന്നവർക്ക് രാവിലെ 10നുമുമ്പ്​ എറണാകുളത്ത് എത്തുന്ന വിധമാണ്​ സർവിസ്​. രാവിലെ 5.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട്​ 9.30ന് എറണാകുളത്ത് എത്തി വൈകീട്ട്​ ആറിന്​ തിരിച്ച്​ 10ന്​ തിരുവനന്തപുരത്ത് എത്തുന്ന വിധമാണ്​ സർവിസി​ൻെറ ക്രമീകരണം. റിസർവ്​ ചെയ്യാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​: www.online.keralartc.com. യാത്രക്കാരുടെ തിരക്ക്​ അനുസരിച്ച്​ കൂടുതൽ സർവിസ്​ ആരംഭിക്കുമെന്നും കോർപറേഷൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.