ജനകീയാസൂത്രണം ലോകത്തിന് മാതൃക -മന്ത്രി തോമസ് ഐസക്

എം.ജി സർവകലാശാലയിൽ രാജ്യാന്തര വെബിനാറിന് തുടക്കം കോട്ടയം: കേരളത്തിലെ ജനകീയാസൂത്രണ പദ്ധതി രണ്ട് പതിറ്റാണ്ടിനുശേഷവും ലോകത്തിന് മാതൃകയായി നിലനിൽക്കുകയാണെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. എം.ജി സർവകലാശാലയും കിലയും സംയുക്തമായി 'കോഓപറേറ്റിവിസം, സെൽഫ് മാനേജ്മൻെറ്​, വികേന്ദ്രീകൃത വികസനം' വിഷയത്തിൽ സംഘടിപ്പിച്ച രാജ്യാന്തര വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറുകൾ വികസന സേവന മേഖലകളിൽനിന്ന്​ പിൻവാങ്ങണമെന്ന ലോകബാങ്കി​ൻെറയും അന്താരാഷ്​ട്ര നാണയനിധിയുടെയും പ്രചാരണങ്ങൾക്കിടയിലാണ് 'സർക്കാറുകൾ കൂടുതൽ ജനങ്ങളിലേക്ക്' എന്ന രീതിയിൽ 1996ൽ ജനകീയാസൂത്രണം ആരംഭിച്ചത്. എല്ലാ പ്രദേശത്തും വികസനവും സേവനവും എത്തിക്കാൻ ഇതിലൂടെ സാധിച്ചു. സമാനമാതൃക പിന്തുടർന്ന പല രാജ്യങ്ങളിലും ഇവ നിലച്ചുപോവുകയോ തകർക്കപ്പെടുകയോ ചെയ്തപ്പോഴും കേരളത്തിൽ ജനകീയാസൂത്രണം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ വാട്‌സൺ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇൻറർനാഷനൽ സ്​റ്റഡീസിലെ പ്രഫ. പാട്രിക് ഹെല്ലർ മുഖ്യ പ്രഭാഷണം നടത്തി. ശക്തമായ പൊതുജനാരോഗ്യ സംവിധാനവും തദ്ദേശ ഭരണസംവിധാനവും കേരളത്തെ വ്യത്യസ്തമാക്കുന്നതായും കോവിഡ് പ്രതിരോധത്തിൽ ലോകമെങ്ങും കേരളത്തെ ഉറ്റു നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാൻസലർ ഡോ. സാബു തോമസ് അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, പ്രഫ. ജോസഫ് താരമംഗലം എന്നിവർ സംസാരിച്ചു. തുടർന്ന് ശാരദ മുരളീധരൻ, അഹമ്മദ് താരിഖ്​ റഷീദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രഫ. ഒലെ ടൻെറൺങ്ക്വിസ്​റ്റ്​ അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 30 വരെ എല്ലാ ദിവസവും വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെയാണ് വെബിനാർ. കിലയുടെ ഫേസ് ബുക്ക് പേജിലൂടെയോ (https://www.facebook.com/kilatcr) യു ട്യൂബ് പേജിലൂടെയോ (https://www.youtube.com/kilatcr) പങ്കെടുക്കാം. KTG MGU-WEBINAR ചിത്രം- എം.ജി സർവകലാശാലയും കിലയും സംയുക്തമായി 'കോഓപറേറ്റിവിസം, സെൽഫ് മാനേജ്‌മൻെറ്​, വികേന്ദ്രീകൃത വികസനം' വിഷയത്തിൽ സംഘടിപ്പിച്ച രാജ്യാന്തര വെബിനാർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.