പോപുലര്‍ ഫിനാന്‍സ്​ നിക്ഷേപ തട്ടിപ്പ്​:​ അന്വേഷണ സംഘം വിപുലീകരിച്ചു ​

പത്തനംതിട്ട: പോപുലര്‍ ഫിനാന്‍സിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട നൂറുകണക്കിന്​ കേസുകളിൽ അന്വേഷണത്തിന്​ പ്രത്യേക പൊലീസ്​ സംഘത്തെ നിയോഗിച്ചു. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവി​ൻെറ മേല്‍നോട്ടത്തില്‍ ഏനാത്ത് എസ്​.​െഎ ജയകുമാര്‍, കോന്നി എസ്​.​െഎ രാജേഷ്, പത്തനംതിട്ട എസ്​.​െഎ ന്യൂമാന്‍ എന്നിവരടങ്ങുന്ന സംഘമാണ്​ കേസ്​ അന്വേഷിക്കുക. കോന്നി വകയാർ ആസ്ഥാനമായ പോപുലർ ഫിനാൻസി​ന്​ സംസ്ഥാനമെങ്ങും ശാഖകളുണ്ട്​. 500 കോടിക്ക്​ മേൽ തട്ടിപ്പ്​ നടന്നതായാണ്​ സൂചന. ദിനംപ്രതി നിരവധി നിക്ഷേപകരാണ്​ പരാതിയുമായി കോന്നിയിലെയും മറ്റും പൊലീസ്​ സ്​റ്റേഷനുകളിൽ എത്തുന്നത്​. സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. നിക്ഷേപകര്‍ സിവില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ സ്വന്തമായി നടത്തണമെന്ന്​ പൊലീസ്​ മേധാവി കെ.ജി. സൈമൺ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.