ന്യൂനപക്ഷ വകുപ്പ് വിവേചനം തിരുത്തണം ^കത്തോലിക്ക കോണ്‍ഗ്രസ്

ന്യൂനപക്ഷ വകുപ്പ് വിവേചനം തിരുത്തണം -കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശ്ശേരി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പി​ൻെറ വിവിധ പദ്ധതി ആനുകൂല്യവിതരണത്തിലും സ്‌കോളര്‍ഷിപ് വിതരണത്തിലും നിലനില്‍ക്കുന്ന ക്രൈസ്​തവവിവേചനം തിരുത്തണമെന്ന്​ ആവശ്യപ്പെട്ട്​ കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി ഉപവാസ സമരം നടത്തി. തിരുവനന്തപുരം ലൂര്‍ദ് ഫൊറോന കേന്ദ്രത്തില്‍ നടത്തിയ ഉപവാസ സമരം വിഡിയോ കോണ്‍ഫറന്‍സിലൂടെ ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് പൊതുവില്‍ അവകാശപ്പെട്ട ആനുകൂല്യവിതരണം നീതിപൂര്‍വം നടത്തണമെന്നും സര്‍ക്കാര്‍ എല്ലാ ജനവിഭാഗങ്ങളോടും അനുഭാവപൂര്‍വം പ്രവര്‍ത്തിക്കണമെന്നും മാര്‍ പെരുന്തോട്ടം ആവശ്യപ്പെട്ടു. വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണെന്ന് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡൻറ്​ വര്‍ഗീസ് ആൻറണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ഷെയ്ന്‍ ജോസഫ്, ജേക്കബ് നിക്കോളാസ്, ജോമോന്‍ കാട്ടുപറമ്പില്‍, ഡിനില്‍ എബ്രഹാം എന്നിവര്‍ ഉപവാസ സമരം നയിച്ചു. ഫൊറോന വികാരി ഫാ. മോര്‍ലി കൈതപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എന്‍. ജയരാജ് എം.എല്‍.എ, റോഷി അഗസ്​റ്റിന്‍ എം.എല്‍.എ എന്നിവര്‍ സമരവേദിയിലെത്തി അഭിവാദ്യമര്‍പ്പിച്ചു. ഫാ. ജോമോന്‍ കാക്കനാട്, ഫാ. ആകാശ് ചീരഞ്ചിറ, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, അഡ്വ. പി.ടി. ചാക്കോ, ജോമി കൊച്ചുപറമ്പില്‍, ജയിംസ് പെരുമാക്കുന്നേല്‍, സാംസണ്‍ പോള്‍, അച്ചാമ്മ യോഹന്നാന്‍, ടി.വി. ജോസഫ്, കെ.എം. ജോസഫ് എന്നിവര്‍ സംസാരിച്ചു. ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കി. സമാപന യോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടര്‍ ഫാ. ജയിംസ് പാലക്കുടി, അതിരൂപത കാര്‍പ് ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കവയലില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി പ്രഫ. ജാന്‍സണ്‍ ജോസഫ്, ടോമിച്ചന്‍ അയ്യരുകുളങ്ങര, സെബാസ്​റ്റ്യന്‍ കെ.എം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.