ക്ഷേത്രകലാപീഠം നിയമനത്തിന്​ അനുമതി വേണമെന്ന്​ ഹൈകോടതി

കൊച്ചി: വൈക്കം ക്ഷേത്രകലാപീഠത്തിലെ തകിൽ ചീഫ് ട്യൂട്ടർ തസ്​തികയിലേക്ക്​ അനുമതിയോടെ മാത്രമേ നിയമനം നടത്താവൂവെന്ന്​ ഹൈകോടതി. തകിൽവാദകനും അധ്യാപകനുമായ വൈക്കം സ്വദേശി എസ്. വിജയകുമാറിനെ നിയമന ഇൻറർവ്യൂവിൽ താൽക്കാലികമായി ഉൾപ്പെടുത്താനും ഇൻറർവ്യൂവി​ൻെറ ഫലം മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ജസ്​റ്റിസ്​ എ.എം. ഷഫീഖ്​, ജസ്​റ്റിസ്​ പി. ഗോപിനാഥ്​ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു. പ്രമുഖ തകിൽവാദകനായ വിജയകുമാർ നൽകിയ അപ്പീൽ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചി​ൻെറ ഇടക്കാല ഉത്തരവ്. വിജയകുമാർ 1994 മുതൽ ക്ഷേത്രകലാപീഠത്തിലെ തകിൽ ട്യൂട്ടറാണ്. ത​ൻെറ അപേക്ഷ ക്ഷേത്ര കലാപീഠം മാനേജർ ദേവസ്വം ബോർഡിലേക്ക് കൈമാറിയിരുന്നെങ്കിലും രാഷ്​ട്രീയ സ്വാധീനം മൂലം മറ്റൊരുപേരുകൂടി ശിപാർശ ചെയ്തെന്നാണ് ആരോപണം. അവസരം നിഷേധിച്ചെന്ന്​ ആരോപിച്ച് വിജയകുമാർ നേരത്തേ നൽകിയ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് നിയമന നടപടികൾ തുടരാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ്​ അപ്പീൽ. സീനിയർ ട്യൂട്ടറായ തനിക്ക് നിയമനത്തിന് അർഹതയുണ്ടെന്നാണ് ഹരജിക്കാര​ൻെറ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.