പന്തളത്ത്​ മാലിന്യം തള്ളുന്നത്​ ദുരിതമാകുന്നു

പന്തളം: പന്തളത്ത് ഇറച്ചിക്കോഴി അവശിഷ്​ടവും കക്കൂസ് മാലിന്യവും യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമായി. പാടത്തിന്​ സമീപത്തേക്കും തോട്ടിലേക്കും മാലിന്യം തള്ളുന്നത് കർഷകരെയും ബുദ്ധിമുട്ടിക്കുന്നു. ആളൊഴിഞ്ഞ സ്ഥലങ്ങൾ ​െതരഞ്ഞെടുത്താണ് മാലിന്യം സ്ഥിരമായി ഉപേക്ഷിക്കുന്നത്. പന്തളം-മാവേലിക്കര റോഡിലെ ഐരാണിക്കുടി, പെരുമ്പുളിക്കൽ കുളവള്ളി പാലത്തിനുസമീപത്തെ പാടം, കുരമ്പാല ഏലായിലെ കൃഷിയിടങ്ങൾ, കുരമ്പാല ആയുർവേദ ആശുപത്രിക്കു സമീപത്തെ കൃഷിയിടം, കുളനട-ആറന്മുള ശബരിമല പാതയിൽ ഉള്ളന്നൂർ, പൈവഴി ഭാഗം, ഉള്ളന്നൂർ മുണ്ടക്കുളഞ്ഞി മൃഗാശുപത്രി ഭാഗം, കുടശ്ശനാട് തോണ്ടുകണ്ടം എന്നിവിടങ്ങളിൽ മാലിന്യം സ്ഥിരമായി തള്ളുന്നുണ്ട്​. കപ്പകൃഷി ചെയ്യുന്ന ആർ. പ്രകാശി​ൻെറ പാടത്തേക്ക് മാലിന്യം ഒഴുക്കിയതുകാരണം 50,000 രൂപയുടെ നഷ്​ടമാണുണ്ടായത്. മാലിന്യം തള്ളുന്നവരെ രാത്രി ഉറക്കമിളച്ച് കാത്തിരുന്ന് പിടികൂടി വാഹനം ഉൾപ്പെടെ പൊലീസിൽ ഏൽപിക്കുകയും വാഹനത്തി​ൻെറ നമ്പർ ഉൾപ്പെടെ അറിയിക്കുകയും ചെയ്തിട്ടും ഫലമി​ല്ലെന്ന്​ നാട്ടുകാർ പറയുന്നു. ഉള്ളന്നൂർ ആർ.ആർ യു.പി സ്‌കൂളിന് സമീപം ചാക്കിലും കവറുകളിലും കെട്ടിയ ഒരുലോഡ് മാലിന്യമാണ് കഴിഞ്ഞ രാത്രി കൊണ്ടുവന്നിട്ടത്. കുരമ്പാലയിലും മാന്തുകയിലും വിളയാറായിക്കിടന്ന നെൽകൃഷിക്കിടയിലേക്കും പാഴായിക്കിടന്ന കപ്പകൃഷിക്കിടയിലേക്കും കക്കൂസ് മാലിന്യം ഒഴുക്കിയത് പലതവണയാണ്. വിളവെടുക്കാൻപോലും പാടത്തേക്കിറങ്ങാനാവാതെ കർഷകർ കഷ്​ടപ്പെട്ടു. ആൾത്താമസം ഇല്ലാത്ത പ്രദേശമായതിനാലാണ് ടാങ്കറിലെത്തിക്കുന്ന മാലിന്യം ആരും അറിയാതെ തുറന്നു കളയുന്നത്. ഉള്ളന്നൂരിൽ അസൗകര്യമായി നിന്ന വഴിവിളക്ക് സാമൂഹികവിരുദ്ധർ കഴിഞ്ഞ ദിവസം രാത്രി എറിഞ്ഞുടച്ചു. ptl___malinyam__pandalam.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.