ചിറ്റാർ കസ്​റ്റഡി മരണം കൊലപാതകം തന്നെയെന്ന് പി.സി. ജോർജ്

വടശ്ശേരിക്കര: ചിറ്റാറിൽ ഫാം ഉടമയുടെ മരണം കൊലപാതകമെന്ന്​ പി.സി. ജോർജ് എം.എൽ.എ. കുറ്റക്കാർക്കെതിരെ അടിയന്തര നടപടിയെടുക്കാൻ വനം മന്ത്രിയോട് ആവശ്യപ്പെടും. വനംവകുപ്പി​ൻെറ കസ്​റ്റഡിയിലിരിക്കെ മത്തായിയെ മരിച്ചനിലയിൽ കണ്ടെത്തിയ കിണറും മത്തായിയുടെ ഭാര്യ ഷീബ സമരം നടത്തുന്ന അരീക്കക്കാവിലെ സമരപ്പന്തലും അദ്ദേഹം സന്ദർശിച്ചു. മർദനമേറ്റ്​ അവശനായ മത്തായിയെ മരിച്ചെന്ന് കരുതി കിണറ്റിൽ തള്ളിയതാവാം വെള്ളം കുടിച്ചുള്ള മരണമെന്ന പോസ്​റ്റ്മോർട്ടം റിപ്പോർട്ടി​ൻെറ കാരണം. മലയോര കർഷകർ വന്യമൃഗങ്ങൾക്കൊപ്പം വനം വകുപ്പ് ജീവനക്കാരെയും ഭയപ്പെടേണ്ടുന്ന സാഹചര്യമാണ്. മത്തായിയുടെ കുടുംബത്തിന് അൻപത് ലക്ഷം രൂപയും ഭാര്യക്ക് ജോലിയും നൽകാൻ വനം വകുപ്പ് മന്ത്രിയെ കണ്ട്​ നേരിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ptl__pc george mla_vadasserikara മത്തായിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ പി.സി. ജോർജ് എം.എൽ.എ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.