മാർ ക്രിസോസ്​റ്റം വലിയ മെത്രാപ്പോലീത്തയെ മനുഷ്യാവകാശ സംഘം സന്ദർശിച്ചു

പത്തനംതിട്ട: കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ ഫിലിപ്പോസ് മാർ ക്രിസോസ്​റ്റം വലിയ മെത്രാപ്പോലീത്തയുടെ മുറിയിൽ ബുധനാഴ്ച രാവിലെ മനുഷ്യാവകാശ സംഘം പരിശോധന നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ, കാർഡിയോളജിസ്​റ്റ്​, ഫിസിഷ്യൻ, പൾമണോളജിസ്​റ്റ്​ എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് വലിയ മെത്രാപ്പോലീത്തയെ സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയത്. മെത്രാപ്പോലീത്ത ആശുപത്രിയിൽ കാര്യമായ ചികിത്സയും ഭക്ഷണവും കിട്ടാതെ കഴിയുകയാണെന്ന് ദീർഘകാലം അദ്ദേഹത്തി​ൻെറ ഡ്രൈവറായിരുന്ന കുറ്റപ്പുഴ സ്വദേശി എബി ജെ. എബ്രഹാം ആരോപിച്ചിരുന്നു. എബി ഇതുസംബന്ധിച്ച് സഭാ അധികൃതർക്ക് പരാതിയും നൽകി. ഈ സംഭവം പത്രമാധ്യമങ്ങളിൽ വന്നത് വിവാദമായിരുന്നു. പിന്നീട് എബി ത​ൻെറ ആരോപണം പിൻവലിക്കുകയും ചെയ്തിരുന്നു. മെത്രാപ്പോലീത്തയോട് നേരിട്ട് ആരോഗ്യവിവരങ്ങൾ മെഡിക്കൽ സംഘം തിരക്കി. സ്വതസിദ്ധ നർമഭാവനയോടെ മെത്രാപ്പോലീത്ത അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഭക്ഷണം യഥാസമയം ലഭിക്കുന്നോ എന്ന ചോദ്യത്തിന് 103 വയസ്സുകാരന് കിട്ടേണ്ട ഭക്ഷണം അല്ല ലഭിക്കുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. അത്ഭുതത്തോടെ നോക്കിനിന്ന മെഡിക്കൽ സംഘത്തോട് മെത്രാപ്പോലീത്ത തുടർന്നു: ''18കാരന് ആവശ്യമുള്ള ഭക്ഷണമാണ് എനിക്ക് കിട്ടുന്നത്. അതുമുഴുവൻ കഴിക്കാൻ കഴിയുന്നില്ല''. മാരാമൺ അരമനയിൽ പോകണോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ ആശുപത്രിയിൽ കിടക്കുന്നതാണ് നല്ല​െതന്ന് മറുപടി പറഞ്ഞു. വേണ്ട എല്ലാ സുഖസൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു​െണ്ടന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സംഘം മെത്രാപ്പോലീത്തയെ എല്ലാ പരിശോധനകളും നടത്തിയശേഷം മടങ്ങി. മോശം സാഹചര്യത്തിലാണ്​ മെത്രാപ്പോലീത്തയെ കിടത്തിയിരിക്കുന്നതെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ്​ സംഘത്തി​ൻെറ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.