പി.എസ്.സി നിയമനങ്ങള്‍ക്ക് മുന്നാക്കസംവരണം നടപ്പാക്കാത്തത് അവഗണന -എൻ.എസ്.എസ്

ചങ്ങനാശ്ശേരി: മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറി​ൻെറ ഉത്തരവ് പ്രാബല്യത്തില്‍ വ​െന്നങ്കിലും പി.എസ്.സി വഴി നടക്കേണ്ട നിയമനങ്ങള്‍ക്ക് ഇപ്പോഴും ബാധകമാക്കാത്തത് പ്രതിഷേധാർഹമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. കെ.എസ് ആൻഡ്​ എസ്.എസ്.ആര്‍ പാര്‍ട്ട് രണ്ട്​ 1958 ലെ ബന്ധപ്പെട്ട സംവരണചട്ടം ഭേദഗതി ചെയ്യാത്തതാണ് കാരണം. ഉത്തരവ് ഇറങ്ങി ആറുമാസം കഴിഞ്ഞിട്ടും സംവരണചട്ടം ഭേദഗതി ചെയ്യാത്തത് അലംഭാവം മാത്രമല്ല, ആവിഭാഗത്തോട്​ കാണിക്കുന്ന അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്കസമുദായം നടത്തുന്ന സ്‌കൂളുകള്‍ക്ക് 50 ശതമാനം മെറിറ്റ്, 20 ശതമാനം പട്ടികജാതി-വര്‍ഗം, 10 ശതമാനം കമ്യൂണിറ്റി മെറിറ്റ്, 20 ശതമാനം മാനേജ്‌മൻെറ്​ ക്വോട്ട എന്നിങ്ങനെയാണ് പ്രവേശനത്തിന് അനുമതി. അതേസമയം, ന്യൂനപക്ഷ സമുദായ മാനേജ്‌മൻെറുകള്‍ നടത്തുന്ന സ്‌കൂളുകള്‍ക്കും പിന്നാക്കവിഭാഗം നടത്തുന്ന എയ്​ഡഡ് സ്‌കൂളുകള്‍ക്കും 40 ശതമാനം മെറിറ്റ്, 20 ശതമാനം പട്ടികജാതി-വര്‍ഗം, 20 ശതമാനം കമ്യൂണിറ്റി മെറിറ്റ്, 20 ശതമാനം മാനേജ്‌മൻെറ്​ ക്വോട്ട എന്നിങ്ങനെയാണ് പ്രവേശനക്രമം. മുന്നാക്ക വിഭാഗത്തില്‍നിന്ന് വ്യത്യസ്തമായി കമ്യൂണിറ്റി മെറിറ്റ് 10 എന്നതില്‍നിന്നും 20 ശതമാനമായി വർധിപ്പിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍, മുന്നാക്കവിഭാഗത്തിന് കമ്യൂണിറ്റി മെറിറ്റില്‍ വര്‍ധന നൽകാത്തത് എന്തി​ൻെറ അടിസ്ഥാനത്തിലാണെന്ന്​ മനസ്സിലാകുന്നില്ല. അതിനുപുറമെയാണ് ഈ വിഭാഗത്തില്‍പ്പെടുന്ന സ്‌കൂളുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണമില്ല എന്ന പേരില്‍ 10 ശതമാനം സാമ്പത്തിക സംവരണം നിഷേധിക്കുകയും ചെയ്യുന്നത്. കോളജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോളജുകളില്‍ 10 ശതമാനം സാമ്പത്തികസംവരണം അനുവദിച്ചെങ്കിലും എയ്​ഡഡ് മേഖലയിലുള്ള കോളജുകള്‍ക്ക് നിഷേധിച്ചിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.