സ്ഥലപരിമിതിയുണ്ടെങ്കിൽ മൃതദേഹം ദഹിപ്പിക്കാം -ഓർത്തഡോക്​സ്​ സഭ

കോട്ടയം: ​േകാവിഡ്​​ ബാധിച്ച്​ മരണപ്പെടുന്ന സഭ വിശ്വാസികളുടെ ​മൃതദേഹം പ്രോട്ടോകോൾ പാലിച്ച്​ ബഹുമാന ആദരവുകളോടെ സംസ്​കരിക്കണമെന്ന്​ ഓർത്തഡോക്​സ്​ സഭ. മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുന്ന നിലയിലും സമൂഹത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത വിധത്തിലുമുള്ള നടപടികള്‍ അതത് ഇടവകകളുടെ നേതൃത്വത്തിൽ നടത്തണം. മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സ്ഥലപരിമിതിയോ മറ്റ് എന്തെങ്കിലും തടസ്സങ്ങളോ ഉണ്ടെങ്കില്‍ മൃതദേഹം ദഹിപ്പിക്കാവുന്നതും ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി ഭൗതികശേഷിപ്പ് കബറില്‍ അടക്കം ചെയ്യേണ്ടതാണെന്നും സഭ വക്താവ്​ ഫാ. ഡോ.ജോൺസ്​ എബ്രഹാം കോനാട്ട്​ പറഞ്ഞു. കോവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരും അനാരോഗ്യമുള്ളവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കരുത്​. കോവിഡ് മൂലം മരിക്കുന്നവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിത ഭയവും മനുഷ്യത്വരഹിത പെരുമാറ്റവും സഭാ വിശ്വാസികളില്‍നിന്ന് ഉണ്ടാകരുത്. കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് അതത് പ്രദേശങ്ങളില്‍ ആവശ്യമായി വരുന്ന പ്രത്യേക ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്തമാരുടെ അനുമതിയോടെ ഇടവകകള്‍ക്ക് നടപ്പാക്കാവുന്നതാണെന്നും അദ്ദേഹം പ്രസ്​താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.