സിവിൽ സർവിസ്​ പരീക്ഷ: റാങ്കി​െൻറ മധുരം ​ജയദേവി​െൻറ അമ്മവീട്ടിലും

സിവിൽ സർവിസ്​ പരീക്ഷ: റാങ്കി​ൻെറ മധുരം ​ജയദേവി​ൻെറ അമ്മവീട്ടിലും കോട്ടയം: സിവിൽ സർവിസ്​ പരീക്ഷയിലെ അഞ്ചാംറാങ്കി​ൻെറ മധുരം ഏറ്റുമാനൂരിലെ 'ഉദയന'യിലും.​ ശക്​തിനഗർ പി.​െക.ബി റോഡ്​ 'ഉദയന'യിൽ രോഷ്​നിയുടെയും തൃശൂർ സ്വദേശി സതീശ​ൻെറയും മകനാണ്​ അഞ്ചാംറാങ്ക്​ നേടിയ സി.എസ്.​ ജയദേവ്​. വർഷങ്ങളായി കുടുംബസമേതം ബംഗളൂരുവിലാണ്​ ഇവർ താമസിക്കുന്നത്​. രോഷ്​നിയും സതീശ​നും അവിടെ എൻജിനീയർമാരാണ്​. നാലുവയസ്സുവരെ ജയദേവ്​ ഏറ്റുമാനൂരിലായിരുന്നു​. ഏറ്റുമാനൂരിലെ വീട്ടിൽ​ രോഷ്​നിയുടെ മാതാപിതാക്കളായ ശിവനും സരളയുമാണുള്ളത്​​. വിവരം അറിഞ്ഞ്​ ആഹ്ലാദത്തിലാണ്​ ഇരുവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.