നിയമസഭ സമ്മേളനം മാറ്റാനുള്ള തീരുമാനം ഒളിച്ചോട്ടം -തിരുവഞ്ചൂർ

​േകാട്ടയം: നിയമസഭ സമ്മേളനം മാറ്റാനുള്ള സർക്കാർ തീരുമാനം ഒളിച്ചോട്ടമാണെന്ന്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ. സമരങ്ങൾക്ക്​ ലോക്കിട്ട മാതൃകയിൽ പ്രതിപക്ഷസ്വരത്തിനും പൂട്ടിടാനുള്ള ശ്രമമാണ്​. ഉടൻ നിയമസഭ സമ്മേളനം വിളിച്ചുചേർക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യവസ്ഥാപിത സംവിധാനങ്ങളെ ചവിട്ടിമെതിക്കുകയാണ് സർക്കാർ. ഇൻറലിജൻസിനെ നിരായുധരാക്കി​. ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇൻറലിജൻസ്​ റിപ്പോർട്ട് കിട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഇത്​ ശരിവെക്കുകയാണ്​. ജയഘോഷി​ൻെറ നിയമനത്തോടെ സ്വർണക്കടത്തിൽ ഡി.ജി.പിയുടെ പങ്ക്​ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡി.ജി.പി സ്ഥാനത്തുനിന്ന്​ ​െബഹ്​റ മാറിനിൽക്കണം. കോൺസുലേറ്റിലെ ഉദ്യോഗസ്ഥന് പേഴ്സനൽ സെക്യൂരിറ്റി ആവശ്യമെങ്കിൽ സ്വന്തം രാജ്യത്തോട് ആവശ്യപ്പെടണം. ആ രാജ്യം ഇക്കാര്യം ഇന്ത്യയെ അറിയിക്കുകയാണ്​ നടപടിക്രമം. ഇതിൽ സംസ്ഥാനത്തിന് ഇടപെടാൻ അധികാരമില്ല. കേന്ദ്രസർക്കാറാണ് സുരക്ഷ അനുവദിക്കേണ്ടത്. എന്നാൽ, ഡി.ജി.പി നേരിട്ട് സുരക്ഷ ഉദ്യോഗസ്ഥനെ നൽകാൻ തീരുമാനമെടുത്തു. ചോദിച്ച വ്യക്തിയെ തന്നെ ഗൺമാനായി നൽകിയതിലും ദുരൂഹതയുണ്ട്​. കേ​ന്ദ്രസർക്കാർ ഇക്കാര്യം അന്വേഷിക്കണം. എൻജിനീയറിങ്​ പ്രവേശന പരീക്ഷയെഴുതി വിദ്യാർഥികൾക്ക്​ ​േരാഗം വന്നതിൽ സർക്കാറിനു​ വീഴ്​ച​ സംഭവിച്ചു. കുട്ടികൾ പരീക്ഷയെഴുതാൻ എത്തുമെന്ന്​ അറിയാവുന്ന സർക്കാർ വേണ്ടത്ര മു​െന്നാരുക്കം നടത്തണമായിരുന്നു. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.