കോവിഡ്​ ഫസ്​റ്റ്​ ലൈൻ ​​ട്രീറ്റ്​മെൻറ്​ സെൻറർ: നടപടി ഇഴയുന്നു

കോവിഡ്​ ഫസ്​റ്റ്​ ലൈൻ ​​ട്രീറ്റ്​മൻെറ്​ സൻെറർ: നടപടി ഇഴയുന്നു കോട്ടയം: സംസ്ഥാനത്ത്​ പുതിയ കോവിഡ് ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററുകൾ (സി.എഫ്.എൽ.ടി.സി) തുറക്കാനുള്ള നടപടി ഇഴയുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ സൻെററുകൾ തുറക്കണമെന്നാണ്​​ സർക്കാർ നിർദേശമെങ്കിലും 200ൽ താഴെമാത്രം സൻെററുകൾക്കുള്ള കെട്ടിടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്​. കെട്ടിടങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും നടപടി വൈകിപ്പിക്കുകയാണ്​​​. കോവിഡ്​ ഫസ്​റ്റ്​ ലൈൻ സൻെററുകൾക്ക്​ ദുരന്ത നിവാരണ ​അതോറിറ്റിയിൽനിന്ന്​ ഫണ്ട്​ അനുവദിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. കോവിഡ്​ ബാധിതർക്കായി ത​േദ്ദശ സ്ഥാപനങ്ങളുടെ ചുമതലയിൽ പ്രവർത്തിക്കുന്ന ക്വാറൻറീൻ കേന്ദ്രങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്​. ഇവിടെയും സാമ്പത്തിക പ്രതിസന്ധിയാണ്​ ചൂണ്ടിക്കാട്ടുന്നത്​. രോഗികളുടെ എണ്ണം വർധിക്കുകയും ഭക്ഷണമടക്കം ചെലവ്​ കുതിച്ചുയരുകയും ചെയ്​തതോടെയാണ്​ തദ്ദേശ സ്ഥാപനങ്ങൾ ദുരിതത്തിലായത്​. എന്നാൽ, പുതിയ ഫണ്ടൊന്നും ധനവകുപ്പ്​ ത​ദ്ദേശസ്ഥാപനങ്ങൾക്ക്​ നൽകുന്നുമില്ല. അതിനിടെ ഫസ്​റ്റ്​ ലൈൻ സംവിധാനം കൂടി ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ്​ പല തദ്ദേശ സ്ഥാപനങ്ങളും. സംസ്ഥാനത്താ​െക 50,000 മുതൽ 60,000 വരെ കിടക്കകൾ സജ്ജമാ​ക്കണമെന്നാണ്​ സർക്കാർ നിർദേശം. സംഭാവനകൾ സ്വീകരിക്കാൻ അനുമതി ഉണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പല സ്ഥാപനങ്ങളും സഹകരിക്കുന്നില്ലെന്ന്​ തദ്ദേശ ഭരണസമിതികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഞായറാഴ്​ചവരെയുള്ള കണക്കനുസരിച്ച്​ 187 ഫസ്​റ്റ്​ ലൈൻ സൻെററുകൾ തുടങ്ങിയിട്ടുണ്ട്​. എന്നാൽ, മലയോര-കിഴക്കൻ മേഖലകളിൽ നടപടി ഇഴയുകയാണ്​. ഇനിയും 40000ത്തോളം കിടക്കകൾ ​സജ്ജമാക്കേണ്ടതുണ്ടെന്ന്​ തദ്ദേശ ഭരണ വകുപ്പ്​ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പരിശോധനഫലം പോസിറ്റിവായ പ്രകടമായ രോഗലക്ഷണം ഇല്ലാത്തവരെയാകും ഇവിടെ ചികിത്സിക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളും മറ്റ്​ ആശുപത്രികളും കോവിഡ്​ ക്ലസ്​റ്ററുകളായതോടെ പ്രതിസന്ധിയിലേക്ക്​ നീങ്ങുകയാണ്​. വിവിധ മെഡിക്കൽ കോള​ജുകളിലായി 150ലധികം ഡോക്​ടർമാർ കാറൻറീനിലാണ്​. പലർക്കും രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്​. ഈ സാഹചര്യത്തിൽ സൻെററുകളുടെ നടത്തിപ്പും ആശങ്ക സൃഷ്​ടിക്കുന്നു​. രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ പുതിയ കിടക്കകൾ കണ്ടെത്തുക പ്രയാസമാണെന്ന്​ നഗരസഭ-കോർപറേഷൻ അധികൃതർ സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. 305 ഡോക്ടര്‍മാരെയും 505 നഴ്‌സുമാരെയും 62 ഫാര്‍മസിസ്​റ്റുകളെയും 27 ലാബ് ടെക്‌നീഷന്മാരെയും പുതിയ കേന്ദ്രങ്ങളിൽ നിയോഗിക്കുമെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചിട്ടുണ്ട്​. ഒ.പി-ആംബുലൻസ്​-ടെലിമെഡിസിൻ സൗകര്യം ഒരുക്കാനും നിർദേശമുണ്ട്​. അധ്യാപകരെയാകും ഫ്രണ്ട്​ ഓഫിസ്​ ഡ്യൂട്ടിക്ക്​ നിയോഗിക്കുക സി.എ.എം. കരീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.