മെഡിക്കൽ കോളജ്​ അർബുദ വിഭാഗത്തിൽ ഒ.പി നിയന്ത്രണം

കോട്ടയം: മെഡിക്കൽ കോളജിലെ അർബുദ വിഭാഗത്തിൽ സമൂഹ അകലം പാലിക്കുന്നതി​ൻെറ ഭാഗമായി ഒ.പി നിയന്ത്രണം ഏർപ്പെടുത്തുന്നു. വകുപ്പ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗമാണ് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച ഒരുരോഗി അർബുദ ഒ.പിയിൽ വന്നതായ സംശയം പരിഭ്രാന്തി പരത്തിയിരുന്നു. അതി​ൻെറ പശ്ചാത്തലത്തിലാണ് മുൻകരുതൽ എന്ന നിലയിൽ പുതിയ തീരുമാനം എടുത്തത്. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്തും കോട്ടയം മെഡിക്കൽ കോളജ് മധ്യകേരളത്തിലെ പ്രധാനപ്പെട്ട അർബുദ ചികിത്സ കേന്ദ്രവും കൂടാതെ ഒരു കോവിഡ് ആശുപത്രിയാണ് എന്നതുകൂടി പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അർബുദ ബാധിതർ പ്രതിരോധശേഷി കുറഞ്ഞ വിഭാഗത്തിൽപെടുന്നവരാണ്. ഇവർക്ക് കോവിഡ്‌ അടക്കമുള്ള രോഗവ്യാപന സാധ്യത കൂടുതലാണ്. ഇതുകൂടി പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കീമോതെറാപ്പി ചികിത്സ ആവശ്യമുള്ള എല്ലാ രോഗികൾക്കും തുടർന്നും ചികിത്സ നൽകുന്നതാണ്. എന്നാൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന, ദേഹവേദന, കോവിഡ് രോഗവ്യാപന മേഖലയിൽനിന്ന് വരുന്നവർ എന്നിവർ അവർ നിർബന്ധമായും സ്ക്രീനിങ്ങിന് വിധേയമാകേണ്ടതാണ്. കീമോതെറപ്പി എടുക്കേണ്ട രോഗികൾ രാവിലെ എട്ടിന്​ തന്നെ ഒ.പിയിൽ എത്തേണ്ടതാണ്. രജിസ്ട്രേഷൻ കൗണ്ടർ സ്​റ്റാഫ്, ഡേ കെയർ കീമോതെറപ്പി വാർഡിൽ നഴ്സുമാരുടെ നിർദേശപ്രകാരം ആവശ്യമായ സമൂഹ അകലം പാലിക്കുക. അവരുടെ നിർദേശങ്ങൾ അനുസരിച്ച് കീമോതെറപ്പി ചികിത്സക്ക്​ വിധേയമാകുക. തുടർപരിശോധന രോഗികൾ ഫോൺ നമ്പറിലൂടെ മുൻകൂട്ടി ബുക്ക് ചെയ്തതിനുശേഷം അന്നേദിവസം രാവിലെ ഒമ്പതിന്​ ഒ.പിയിൽ വന്നാൽ മതിയാകും. പുതുതായി രജിസ്​റ്റർ ചെയ്യുന്ന രോഗികൾക്ക് 11ന്​ ആയിരിക്കും പരിശോധന തുടങ്ങുക. രാവിലെ ഒ.പിയിലെയും കൗണ്ടറിലെയും തിരക്ക് കുറക്കാൻ വേണ്ടിയാണിത്. അർബുദ വിഭാഗത്തിലെ തുടർപരിശോധന ഇനി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഇതിന് 8129527886 നമ്പറിൽ 10ന്​ ശേഷവും ഉച്ചക്ക്​ രണ്ടിന്​ മുമ്പുമുള്ള സമയത്തും ബന്ധപ്പെടാവുന്നതാണ്. ചെറിയ ബുദ്ധിമുട്ടുകൾക്ക് തൊട്ടടുത്ത സർക്കാർ ആശുപത്രികളെ സമീപിക്കണമെന്നും അർബുദ വിഭാഗം മേധാവി ഡോ. ആർ. ശിവരാമകൃഷ്ണൻ, യൂനിറ്റ് മേധാവി ഡോ. സുരേഷ് കുമാർ എന്നിവർ അഭ്യർഥിച്ചു. നാടോടി യുവതിയെ നവജീവൻ ഏറ്റെടുത്തു ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലും ബസ്​സ്​റ്റാൻഡ്​ പരിസരത്തും അലഞ്ഞുതിരിഞ്ഞ യുവതിക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചതിനാൽ നവജീവൻ ട്രസ്​റ്റ്​ ഏറ്റെടുത്തതായി പി.യു. തോമസ് അറിയിച്ചു. നാലു മാസമായി ആശുപത്രി വളപ്പിലും ബസ് സ്​റ്റാൻഡിലുമായി കഴിയുന്ന ബംഗാൾ സ്വദേശിനിയെയാണ് നവജീവൻ ഏറ്റെടുക്കാൻ തയാറായത്. കുറവിലങ്ങാട് മോനിപ്പള്ളിയിലുള്ള മനോരോഗ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. രോഗമുക്തിക്ക് ശേഷം ഇവരെ നവജീവനിലേക്ക് കൊണ്ടുപോകുമെന്ന് ട്രസ്​റ്റി പി.യു. തോമസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.