ചങ്ങനാശ്ശേരി നഗരസഭ പാര്‍ക്ക് കാടുപിടിച്ച് നാശത്തി​െൻറ വക്കില്‍

ചങ്ങനാശ്ശേരി നഗരസഭ പാര്‍ക്ക് കാടുപിടിച്ച് നാശത്തി​ൻെറ വക്കില്‍ ചങ്ങനാശ്ശേരി: നഗരസഭയുടെ പൂവക്കാട്ടുചിറ പാര്‍ക്ക് കാടുമൂടി നാശത്തി​ൻെറ വക്കില്‍. കോവിഡിനെ തുടര്‍ന്ന് നാലുമാസമായി പാര്‍ക്കി​ൻെറ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെയാണ് ദുരവസ്ഥ. നിലവില്‍ കുറ്റിച്ചെടികളും മാലിന്യവും നിറഞ്ഞ് കൊതുകുകളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി മാറി. വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച പാര്‍ക്ക് നടത്തിപ്പിലെ അപാകത മൂലം പ്രതാപം നഷ്​ടപ്പെടുകയായിരുന്നു. ഒരുമാസം ഒരുലക്ഷത്തി മൂവായിരം രൂപ വാടക നല്‍കണമെന്ന കരാര്‍ വ്യവസ്ഥയിലാണ് കഴിഞ്ഞ തവണ പാര്‍ക്ക് കരാറുകാരന്‍ ലേലം കൊണ്ടത്. എന്നാല്‍, കരാറുകാരന് നഗരസഭയില്‍ സമയബന്ധിതമായി കരാര്‍തുക അടക്കാനായില്ല. ഇതേതുടര്‍ന്ന് നഗരസഭ പാര്‍ക്ക് നടത്തിപ്പുകാരന്​ നോട്ടീസ് നല്‍കുകയും കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെ സാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ലേലത്തില്‍ ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോള്‍ കുറേക്കാലം നഗരസഭ നേരിട്ട്​ പാര്‍ക്കി​ൻെറ പ്രവര്‍ത്തനം നടത്തിയിരുന്നു. ഈ വർഷം പുതിയ ആൾ കരാര്‍ ഏറ്റെങ്കിലും കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുന്നത് സാധ്യമല്ലെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. KTL park ചങ്ങനാശ്ശേരി നഗരസഭാവക പൂവക്കാട്ടുചിറയിലെ പാര്‍ക്ക് കാടുമൂടിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.