ജീവനക്കാരന് കോവിഡ്; എക്സൈസ് ഓഫിസ് ഭാഗികമായി അടച്ചു

മുണ്ടക്കയം: ജീവനക്കാരനു കോവിഡ് ബാധിച്ചതോടെ എക്സൈസ് ഓഫിസ് ഭാഗികമായി അടച്ചു. പാറത്തോട് ഇടക്കുന്നത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ ബന്ധു മുണ്ടക്കയം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർക്കും കോവിഡ് ഫലം പോസിറ്റിവ് ആയതോടെയാണ് എക്സൈസ് ഓഫിസിലും കനത്ത ജാഗ്രത നടപടി സ്വീകരിച്ചത്. കഴിഞ്ഞ എട്ടിന് ഉദ്യോഗസ്ഥ​ൻെറ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ സിവിൽ എക്സൈസ് ഓഫിസർ നിരീക്ഷണത്തിലായിരുന്നു. മുൻകരുതൽ എന്ന നിലയിൽ ഇയാൾക്കൊപ്പം ജോലിയിൽ ഉണ്ടായിരുന്ന 16 ജീവനക്കാരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചതായി എക്സൈസ് ​െഡപ്യൂട്ടി കമീഷണർ എ.ആർ. സുൽഫിക്കർ അറിയിച്ചു. ആരോഗ്യവകുപ്പ്​ നേതൃത്വത്തിൽ ഓഫിസ് അണുമുക്തമാക്കി. വ്യാഴാഴ്ച 16 പേർക്ക് പകരം ഉദ്യോഗസ്ഥരെത്തി ഓഫിസ് സാധാരണ നിലയിൽ പ്രവർത്തിപ്പിക്കാനാണ് നീക്കം. KTL exice office മുണ്ടക്കയം എക്സൈസ് ഓഫിസ് അണുമുക്തമാക്കുന്നു ഒപ്പുശേഖരണം ആരംഭിച്ചു ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ന്യൂനപക്ഷ കമീഷൻ വിധി നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട് മന്ത്രി കെ.കെ. ശൈലജക്ക് സമർപ്പിക്കുന്നതിനായി ഒപ്പ് ശേഖരണം നടത്തി. 15 മുതൽ 31വരെ വെൽഫെയർ പാർട്ടി നടത്തുന്ന കാമ്പയി​ൻെറ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിലാണ് ഒപ്പുശേഖരണത്തിനു തുടക്കം കുറിച്ചത്. വിവിധ രാഷ്​ട്രീയ സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ പ്രമേയത്തിൽ ഒപ്പ് വെച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ പ്രതിഷേധ പരിപാടികൾ നടത്തും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ്​ വി.എ. ഹസീബ്, സെക്രട്ടറി യൂസഫ് ഹിബ, അർഷദ് പി. അഷറഫ്, അസീസ് വഞ്ചാങ്കൽ എം.എസ്. ഇജാസ്, ഒ.യു. അഷറഫ്, വി.എം. ഷെഹീർ, പി.എ. യൂസഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.