പാലാ നഗരസഭ: ഒരു ജീവനക്കാരനുകൂടി കോവിഡ് ലക്ഷണങ്ങള്‍

പാലാ: നഗരസഭയിലെ ഒരു ജീവനക്കാരനുകൂടി കോവിഡെന്ന്​ സംശയിക്കുന്ന ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് ​െചാവ്വാഴ്​ച ഇദ്ദേഹത്തി​ൻെറ സ്രവം പരിശോധനക്കെടുത്തു. നേര​േത്ത കോവിഡ് ബാധിച്ച ജീവനക്കാരനുമായി ഇദ്ദേഹം അടുത്ത് ഇടപഴകിയിരുന്നു. ഇതേതുടര്‍ന്നാണ് ചില ലക്ഷണങ്ങള്‍ കണ്ട ഉടന്‍ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ച് സ്രവം എടുത്തതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. ഈ ജീവനക്കാരനും പല ബസുകള്‍ മാറിക്കയറിയാണ് നഗരസഭ ഓഫിസില്‍ വന്നുപോയിരുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ നടപടിയിലേക്ക് ജില്ല ഭരണകൂടവും നഗരസഭയും കടക്കുകയാണ്. രോഗം സ്ഥിരീകരിച്ച ജീവനക്കാര​ൻെറ സമ്പര്‍ക്ക പട്ടിക വിപുലമായതോടെയാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. നഗരസഭയിലെ റവന്യൂ വിഭാഗം ജീവനക്കാരനായിരുന്ന 28കാരന് തിങ്കളാഴ്ച പുലര്‍ച്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്​. കഴിഞ്ഞ വ്യാഴാഴ്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന് കടുത്ത തലവേദനയും പനിയുമായിരുന്നു രോഗലക്ഷണങ്ങള്‍. തുടര്‍ന്ന് വ്യാഴാഴ്ച പാലാ ജനറല്‍ ആശുപത്രിയിലെ കോവിഡ് കെയര്‍ സൻെറററിലെത്തി സ്രവം പരിശോധനക്ക് നല്‍കുകയായിരുന്നു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല -ചെയര്‍പേഴ്‌സൻ പാലാ: നഗരസഭ ജീവനക്കാരനു​ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് തുടരേണ്ടതെന്നും നഗരസഭ ചെയര്‍പേഴ്‌സൻ മേരി ഡൊമിനിക് അറിയിച്ചു. നഗരസഭ ഓഫിസില്‍ ഈ ജീവനക്കാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന 12 ഉദ്യോഗസ്ഥര്‍ ക്വാറൻറീനില്‍ പ്രവേശിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ മേരി ഡൊമിനിക്കും മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹുവൈസും അറിയിച്ചു. നഗരസഭയില്‍ കഴിഞ്ഞ ഒരാഴ്ച എത്തിയ പൊതുജനങ്ങളും ജീവനക്കാരും കൗണ്‍സിലര്‍മാരും ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ല ഭരണകൂടം നഗരസഭക്ക് നല്‍കിയ അറിയിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും വെള്ളി, ശനി ദിവസങ്ങളിലായി പാലാ ജനറല്‍ ആശുപത്രിയിലെ കോവിഡ് കെയര്‍ സൻെററില്‍ സ്രവ പരിശോധന നടത്തുന്നതിനുള്ള ക്രമീകരണം ചെയ്തതായും ചെയര്‍പേഴ്‌സൻ അറിയിച്ചു. നഗരസഭ ജീവനക്കാരന്​ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഓഫിസിലേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ആവശ്യങ്ങള്‍ക്ക് 04822 -212328 നമ്പറില്‍ ബന്ധപ്പെടാം. തുണിക്കടയിൽനിന്ന്​ പണം തട്ടിയെടുത്ത്​ യുവാവ്​ മു​ങ്ങി പാലാ: രാമപുരം പഞ്ചായത്ത് പ്രസിഡൻറ്​ ബൈജു ജോണി​ൻെറ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കടയില്‍നിന്ന്​ 33,000 രൂപ തട്ടിയെടുത്ത് യുവാവ് മുങ്ങി. രാമപുരം ബസ്​സ്​റ്റാന്‍ഡിനു സമീപമുള്ള എയ്ഞ്ചല്‍ ബ്യുട്ടീക് എന്ന ടെക്‌സ്​റ്റൈല്‍സിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞദിവസം ഉച്ചക്കായിരുന്നു സംഭവം. 45 വയസ്സ്​ തോന്നിക്കുന്ന ഒരാള്‍ ബൈക്കില്‍ കടയിലെത്തി. ഈ സമയം ഒരു ജീവനക്കാരി മാത്രമേ കടയില്‍ ഉണ്ടായിരുന്നുള്ളു. കടയുടമയെ ഫോണില്‍ വിളിക്കുന്നതായി നടിച്ച തട്ടിപ്പുകാരന്‍ കടയുടമ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് ജീവനക്കാരിയോട് തുക ആവശ്യപ്പെടുകയായിരുന്നു. 40,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ജീവനക്കാരിക്ക് സംശയം തോന്നിയപ്പോള്‍ വീണ്ടും കടയുടമയെ വിളിക്കുന്നതായി ഭാവിച്ചു. തുടര്‍ന്ന് മേശയിലുള്ള പൈസ കൊടുക്കാന്‍ കടയുടമ നിർദേശിച്ചതായി തട്ടിപ്പുകാരന്‍ ജീവനക്കാരിയോട് പറഞ്ഞു. ഇതോടെ ജീവനക്കാരി അപ്പോള്‍ മേശയിലുണ്ടായിരുന്ന 33,000 രൂപ കൊടുക്കുകയായിരുന്നത്രേ. പൈസ വാങ്ങിയ തട്ടിപ്പുകാരന്‍ അതിവേഗം ബൈക്ക് ഓടിച്ചുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് കടയുടമ ബബിത ബൈജു കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഉടന്‍ രാമപുരം പൊലീസില്‍ പരാതിപ്പെടുകയും രാമപുരം പൊലീസ് സമീപസ്​റ്റേഷനുകളിലേക്ക് വിവരം കൈമാറിയെങ്കിലും തട്ടിപ്പുകാരനെ കുറിച്ച് സൂചന ലഭിച്ചില്ല. അന്വേഷണം ഊര്‍ജിതമായി നടന്നുവരുകയാണെന്ന് രാമപുരം എസ്‌.ഐ സെബാസ്​റ്റ്യന്‍ പറഞ്ഞു. സമാന രീതിയില്‍ കഴിഞ്ഞവര്‍ഷം പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ തട്ടിപ്പ് നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.