ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ചങ്ങനാശ്ശേരി: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരപരിക്ക്. പുഴവാത് പുതുപ്പറമ്പിൽ വീട്ടിൽ നിയാസ് എം. റസാലിനാണ് (35) പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട്​ ആറിന് വാഴൂർ റോഡിൽ കുരിശുംമൂട് ജങ്​ഷനിലായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന്​ കുരിശുംമൂട് ഭാഗത്തേക്ക് വന്ന ബൈക്കും എതിർദിശയിൽ എത്തിയ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന്​ തെറിച്ചുവീണ നിയാസി​ൻെറ തല റോഡിലിടിച്ചു ഗുരുതര പരിക്കേറ്റു. ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. KTL Acident changanassery1 KTL Acident changanassery2 ചിത്രം-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.