വീട് നിർമാണത്തിന് തുക നൽകി

ഈരാറ്റുപേട്ട: നഗരസഭയിലെ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ട 28 കുടുംബങ്ങൾക്കുകൂടി വീട് നിർമാണത്തിനുള്ള ആദ്യഗഡു വിതരണം ചെയ്തു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട 137 കുടുംബങ്ങൾക്കുകൂടി വീട് എന്ന സ്വപ്നം യഥാർഥ്യമാക്കാൻ പരിശ്രമം തുടരുകയാണെന്ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ സുഹറ അബ്‌ദുൽ ഖാദർ അറിയിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റിയാസ് പ്ലാമൂട്ടിൽ, വിവിധ പാർലമെന്‍ററി പാർട്ടി ലീഡർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, അൻസാരി ഈലക്കയം, എസ്.കെ. നൗഫൽ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ, സി.എ. നാസർ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥരായ ഉമേഷ്‌, ബിന്ദു തുടങ്ങിയവരും പങ്കെടുത്തു. പടം പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമാണത്തിന് അർഹത ലഭിച്ചവർക്കുള്ള ആദ്യഗഡു കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.