സ്‌കൂട്ടറിൽ കറങ്ങി മാല മോഷണം: യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി: സ്കൂട്ടറിൽ കറങ്ങി മാല മോഷണം നടത്തുന്ന യുവാവിനെ പിടികൂടി. വാഴപ്പള്ളി പുത്തേട്ടുകളത്തിൽ വീട്ടിൽ പ്രിയനെയാണ് (28) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി കുരിശുംമൂട് ഭാഗത്ത് ഇടവഴിയിലൂടെ ജോലികഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയുടെ മാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്. മോഷണശേഷം കടന്നുകളഞ്ഞ പ്രതിയെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകള്‍ക്കകം പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഷാം, തോമസ്‌ സ്റ്റാന്‍ലി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ശാസ്ത്രീയ അന്വേഷണം നടത്തി പ്രതിയെ ഉടന്‍ പിടികൂടിയ അന്വേഷണസംഘത്തിന് പാരിതോഷികമായി ഗുഡ് സര്‍വിസ് എന്‍ട്രി അനുവദിച്ചതായും എസ്.പി പറഞ്ഞു. KTL Priyan പ്രിയൻ ---------------------------------------------- മോഷണക്കേസിൽ പ്രതി അറസ്റ്റിൽ കാഞ്ഞിരപ്പള്ളി: മോഷണക്കേസിൽ പ്രതിയെ പിടികൂടി. പൊൻകുന്നം സ്വദേശി ശാന്തിഗ്രാമം കോളനി പുതുപ്പറമ്പിൽ വീട്ടിൽ ഹാരിസ് ഹസീന (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പലക്കാട് തൊണ്ടുവേലി ഭാഗത്തുള്ള മേരിക്കുട്ടിയുടെ വീട്ടിൽനിന്ന് ഇയാൾ കഴിഞ്ഞ ദിവസം 25,000 രൂപ വിലയുള്ള ഹെവി ഡ്യൂട്ടി ഡ്രില്ലിങ് മെഷീൻ മോഷ്ടിച്ചിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്​കരിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്‍റോ പി. കുര്യൻ, എസ്.ഐമാരായ അരുൺ തോമസ്, പ്രദീപ്, രാധാകൃഷ്ണപിള്ള, സി.പി.ഒ ബോബി എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാള്‍ക്ക് പൊന്‍കുന്നം സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്. KTL Haris ഹാരിസ് ഹസീന ------------------ തട്ടുകട ആക്രമണം: ഒരാൾകൂടി പിടിയിൽ കടുത്തുരുത്തി: തട്ടുകടയിലെ ആക്രമണത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കോതനല്ലൂർ പാപ്പള്ളി പാറേകുന്നേൽ വീട്ടിൽ ഷിജു (22) വിനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി കോതനല്ലൂർ വിജയപാർക്കിന് സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ വന്ന ഒരാളുമായി ഉണ്ടായ വാക്​തർക്കത്തെ തുടർന്ന് തോർത്തിനുള്ളിൽ കരിങ്കൽ കഷ്ണങ്ങൾവെച്ച് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഷിജുവും കൂട്ടുപ്രതികളും ഒളിവിൽ പോകുകയായിരുന്നു. ഒന്നാംപ്രതി വിഷം എന്ന് വിളിക്കുന്ന സുധീഷിനെ പൊലീസ് രണ്ടുമാസം മുമ്പ്​ അറസ്റ്റ് ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്​കരിച്ച്​ ആലപ്പുഴ ജില്ലയിൽ മുഹമ്മ, കഞ്ഞിക്കുഴി, കുത്തിയതോട് പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഷിജു പിടിയിലാകുന്നത്. ഇയാള്‍ക്ക് പൊന്‍കുന്നം, ഗാന്ധിനഗര്‍ സ്റ്റേഷനുകളില്‍ ധാരാളം കഞ്ചാവ് കേസുകളും നിലവിലുണ്ട്. കടത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐമാരായ റോജിമോൻ, റെജിമോൻ, സി.പി.ഒമാരായ കെ.പി. സജി, പ്രവീൺകുമാർ, അനൂപ് അപ്പുക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. KTL Shiju ഷിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.