വനിത സംരംഭകത്വ ശിൽപശാല

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് 22, 23 തീയതികളിൽ നടത്തും. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂനിറ്റുകളിൽനിന്ന്​ തെരഞ്ഞെടുത്തപ്പെട്ട 200 വനിതകൾക്കായാണ് ശിൽപശാല. പാലക്കാട് ഇന്‍റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്‍ററിലെ ലിവ്​ലിഹുഡ് ഡിവിഷൻ കോഓഡിനേറ്റർ എ.കെ. മാത്യു ശിൽപശാലക്ക് നേതൃത്വം നൽകും. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിൽ അട്ടിക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സയൻസ് സെന്‍ററാണ് സാങ്കേതിക സഹായം നൽകുന്നത്. വനിതകൾക്ക് ഒറ്റക്കും കൂട്ടായും നടത്താവുന്ന വ്യവസായങ്ങൾ, കാർഷികാധിഷ്ഠിത സംരംഭങ്ങൾ, തദ്ദേശീയമായ അസംസ്കൃത വസ്തുക്കളുടെ ഉപയോഗം, വായ്പ സൗകര്യങ്ങളുടെ ലഭ്യത തുടങ്ങി വനിതകളുടെ സംരംഭകത്വ സാധ്യതകൾ വിലയിരുത്തുക എന്നതാണ് ശിൽപശാലകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ സി.ആർ. ശ്രീകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.