വടയാർ വില്ലേജ് റീസർവേ രേഖകൾ കൈമാറി

കോട്ടയം: വൈക്കം താലൂക്കിലെ വടയാർ വില്ലേജിൽ 18, 19 ബ്ലോക്ക് നമ്പറിൽ ഉൾപ്പെട്ട പ്രദേശത്തി‍ൻെറ റീസർവേ നടപടി പൂർത്തീകരിച്ചതിനെത്തുടർന്ന് രേഖകൾ റവന്യൂ വകുപ്പിന് കൈമാറി. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ റീസർവേ അസി.​ ഡയറക്ടർ എസ്. വിനോദാണ് കലക്ടർ ഡോ. പി.കെ. ജയശ്രീക്ക് രേഖകൾ കൈമാറിയത്. തുടർന്ന് രേഖകൾ ജില്ല സർവേ ഓഫിസ്, വൈക്കം താലൂക്ക് ഓഫിസ്, വടയാർ വില്ലേജ് ഓഫിസ്, തലയോലപ്പറമ്പ് സബ് രജിസ്ട്രാർ ഓഫിസ് എന്നിവിടങ്ങളിലേക്ക് കൈമാറി. ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർവേ പൂർത്തീകരിച്ചത്. എൽ.ആർ ഡെപ്യൂട്ടി കലക്ടർ ഫ്രാൻസിസ് ബി. സാവിയോ, ജില്ല സർവേ സൂപ്രണ്ട് എ.കെ. സത്യൻ, വൈക്കം തഹസിൽദാർ ടി.എൻ. വിജയൻ, വടയാർ വില്ലേജ് ഓഫിസർ അനിൽ ചെറിയാൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ: KTL re survey വൈക്കം താലൂക്കിലെ വടയാർ വില്ലേജിൽ 18, 19 ബ്ലോക്ക് നമ്പറിൽ ഉൾപ്പെട്ട പ്രദേശത്തി‍ൻെറ റീസർവേ പൂർത്തീകരിച്ചതിനെത്തുടർന്ന് രേഖകൾ കലക്ടർക്ക്​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.