ഈരയിൽക്കടവ് ബൈപാസിൽ കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു

കോട്ടയം: ഈരയിൽക്കടവ് ബൈപാസ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാർ മറ്റൊരു ബൈക്കിന്​ മുകളിലേക്കുവീണ് രണ്ടു വാഹനങ്ങളിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. ഇവരെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാർ മദ്യപിച്ചിരുന്നതായി ആരോപിച്ച് നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച്​ പൊലീസിനുകൈമാറി. തിങ്കളാഴ്ച രാവിലെ പത്തരയോടെ ബൈപാസ് റോഡിൽ നടുവിലെ കലുങ്കിലായിരുന്നു അപകടം. മണിപ്പുഴ ഭാഗത്തുനിന്ന്​ അമിതവേഗത്തിൽ എത്തിയ കാർ, കലുങ്കിൽ കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി എതിർദിശയിൽനിന്നുവന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രക്കാർ രണ്ടുപേരും റോഡിൽ തലയിടിച്ച് തെറിച്ചുവീണു. ഇവരുടെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരുടെ പുറത്തേക്കാണ് ഈ സ്‌കൂട്ടർ യാത്രക്കാർ തെറിച്ചുവീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.