വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

കോട്ടയം: കുമരകം രണ്ടാംകലുങ്കിന് സമീപം നാല്​ വാഹനങ്ങൾ അപകടത്തിൽപെട്ട് മൂന്നുപേർക്ക് പരിക്ക്​. മൂന്ന് ഇരുചക്ര വാഹനങ്ങളും ഒരു പിക്​അപ് വാനുമാണ് അപകടത്തിൽപെട്ടത്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഗുരുതര പരിക്കേറ്റ കുമരകം കമ്പിയിൽ കൃസി ചന്ദ്രനെ (50) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഓവർടേക് ചെയ്യുന്നതിനിടെയാണ് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. തുടർന്ന് ഇരുവാഹനങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് പിക്അപ്​ വാനിൽ ഇടിച്ചുമറിയുകയായിരുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്ത രണ്ടുപേർക്കും പരിക്കേറ്റു. ഈസമയം കോട്ടയം ഭാഗത്തുനിന്ന്​ കുമരകത്തേക്ക് സ്കൂട്ടറിൽവന്ന വനിത അപകടംകണ്ട് ഭയന്ന് റോഡിൽ വീഴുകയായിരുന്നു. വീഴ്ചയിൽ കൈക്ക്​ പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.