റോഡിലെ കുഴികളടച്ച് പൊതുമരാമത്ത് വകുപ്പ്

പാലാ: മുനിസിപ്പൽ സ്റ്റേഡിയം ജങ്​ഷനിൽ രൂപപ്പെട്ട കുഴികൾ പൊതുമരാമത്ത് വകുപ്പ് അടച്ചു. സ്റ്റേഡിയം ജങ്​ഷനു സമീപം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. മഴയിൽ കുഴികളുടെ വലുപ്പം കൂടിയതോടെ അപകടസാധ്യതയും വർധിച്ചിരുന്നു. ഇതോടെ മാണി സി.കാപ്പൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. നിരന്തരം പ്രശ്നമുണ്ടാവുന്ന ഈ ഭാഗത്ത് ടൈൽ പാകാൻ അധികൃതർക്ക്​ നിർദേശം നൽകിയതായി അറിയിച്ചു. മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ബേബി സൈമൺ, ടി.വി. ജോർജ്, എം.പി. കൃഷ്ണൻനായർ എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.