പോക്സോ കേസിലെ പ്രതിയെ വെറുതെവിട്ടു

ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന​ ​കേസിലെ പ്രതിയെ വെറുതെവിട്ടു. മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത പൊക്സോ കേസിലെ പ്രതി അനന്തുനെയാണ് (24)ചങ്ങനാശ്ശേരി ഫാസ്റ്റ്ട്രാക് സ്പെഷൽ കോടതി ജഡ്ജി ജി. ജയകൃഷ്ണൻ വെറുതെവിട്ടത്​. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ നിരവധിതവണ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കുറ്റപത്രം. മതിയായ തെളിവുകളില്ലെന്ന്​​ കണ്ടെത്തിയ കോടതി, കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി വിലയിരുത്തി. പ്രതിക്കുവേണ്ടി എസ്. സൂര്യദാസ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.