വനിത കണ്ടക്ടറെ ആക്രമിച്ച യുവാവ് പിടിയില്‍

ക​രു​നാ​ഗ​പ്പ​ള്ളി: കെ.​എ​സ്.​ആ​ര്‍.​ടി.​സി വ​നി​ത ക​ണ്ട​ക്ട​റെ ആ​ക്ര​മി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. ച​വ​റ ചെ​റു​ശ്ശേ​രി​ഭാ​ഗം സോ​നു ഭ​വ​നി​ല്‍ സോ​നു​കു​മാ​ര്‍ (33) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കൊ​ല്ലം-​കാ​യം​കു​ളം റൂ​ട്ടി​ല്‍ സ​ർ​വി​സ് ന​ട​ത്തി​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര ചെ​യ്ത സോ​നു​കു​മാ​റി​ന് ടി​ക്ക​റ്റി​ന്‍റെ ബാ​ക്കി​യാ​യി നാ​ണ​യ​ങ്ങ​ളാ​ണ് ക​ണ്ട​ക്ട​ര്‍ ന​ല്‍കി​യ​ത്. എ​ന്നാ​ല്‍ നാ​ണ​യ​ങ്ങ​ള്‍ക്ക് പ​ക​രം നോ​ട്ട് ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​ണ്ട​ക്ട​ര്‍ ന​ല്‍കി​യി​ല്ല. ഇ​തി​നെ തു​ട​ര്‍ന്ന് പ്ര​കോ​പി​ത​നാ​യ സോ​നു​കു​മാ​ര്‍ വ​നി​ത​ക​ണ്ട​ക്ട​റെ അ​സ​ഭ്യം വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ണ്ട​ക്ട​റെ കാ​ലു​കൊ​ണ്ട്​ ച​വി​ട്ടി, മ​റ്റ്​ യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ല്‍ ​െവ​ച്ച് അ​പ​മാ​നി​ക്ക​ല്‍, ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി.​ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ അ​ലോ​ഷ്യ​സ്, എ.​എ​സ്.​ഐ നി​സാ​മു​ദ്ദീ​ന്‍, എ​സ്.​സി.​പി.​ഒ ര​തീ​ഷ്, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ്​​ ചെ​യ്തു.

Tags:    
News Summary - The young man is under arrest for Assaulted the female conductor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.