taken വിവാദ നോട്ടീസ്: പൊലീസിൽ പരാതി കൊടുക്കാൻ സി.പി.എം തീരുമാനം

വിവാദ നോട്ടീസ്: പൊലീസിൽ പരാതി കൊടുക്കാൻ സി.പി.എം തീരുമാനം ശാസ്താംകോട്ട: സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തി​ൻെറ പേര് ദുരുപയോഗം ചെയ്ത് പ്രവാസി സംരംഭകനെതിരെ നോട്ടീസ് പ്രസിദ്ധീകരിച്ച സംഭവത്തിൽ പൊലീസിൽ പരാതി കൊടുക്കാൻ സി.പി.എം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ തീരുമാനം. ജില്ല, ഏരിയ നേതാക്കൾ പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗം നോട്ടീസിൽ പേര് വെക്കപ്പെട്ട ലോക്കൽ കമ്മിറ്റിയംഗം എം. സൈനുദ്ദീന് ഇതുസംബന്ധിച്ച്​ നിർദേശം നൽകി. ലോക്കൽ കമ്മിറ്റിയംഗത്തി​ൻെറ പേരും ഫോൺ നമ്പറും ചേർത്ത് പ്രവാസി സംരംഭകനായ ശൂരനാട് വടക്ക് പറങ്കിമാംവിളയിൽ അബ്​ദുൽ റഷീദി​െനതിരെ അജ്ഞാതർ സാമൂഹിക മാധ്യമങ്ങളിലൂടെ നോട്ടീസ് പ്രചരിപ്പിച്ച സംഭവം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെ ലോക്കൽ കമ്മിറ്റിയംഗത്തി​ൻെറ പേരു​െവച്ച് പ്രചരിക്കുന്ന നോട്ടീസ് രാഷ്​ട്രീയ എതിരാളികൾ ആയുധമാക്കിയിട്ടുണ്ട്. താൻ അറിഞ്ഞല്ല നോട്ടീസ് ഇറങ്ങിയതെന്ന ലോക്കൽ കമ്മിറ്റിയംഗത്തി​ൻെറ വാദം നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്​. എന്നാൽ ഇൗ വിഷയത്തെ ചൊല്ലി സി.പി.എം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിലും ചേരിതിരിവ് പ്രകടമായിരിക്കുകയാണ്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ എൻ. പ്രതാപൻ ഒരുഭാഗത്തും ഏരിയ കമ്മിറ്റിയംഗം അക്കരയിൽ ഹുസൈൻ മറുഭാഗത്തുമായാണ് വിരുദ്ധചേരികൾ രൂപപ്പെട്ടിരിക്കുന്നത്. മാസ് മെയിൽ കാമ്പയിൻ മയ്യനാട്: റെയിൽവേ സ്​റ്റേഷനോടുള്ള അവഗണനക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രിക്ക്​ മെയിൽ അയച്ച് യൂത്ത് കോൺഗ്രസ്​ സംഘടിപ്പിച്ച മാസ്​മെയിൽ കാമ്പയിൻ ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ​സംസ്​ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, ബി. ശങ്കരനാരായണപിള്ള, വിനു മംഗലത്ത് എന്നിവർ നേതൃത്വം നൽകി. ലൈസൻസില്ലാത്ത കുടിവെള്ള നിർമാണകേന്ദ്രം അടച്ചുപൂട്ടി (ചിത്രം) കരുനാഗപ്പള്ളി: അധികൃതമായി കുടിവെള്ള നിർമാണം നടത്തിയ യൂനിറ്റ്​ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ അടച്ചുപൂട്ടി. ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ആലപ്പാട്, കുഴിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്​ സമീപമുള്ള കുടിവെള്ള നിർമാണ യൂനിറ്റാണ് ഭക്ഷ്യസുരക്ഷ വിഭാഗത്തി​ൻെറ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടിയത്. സ്ഥാപനത്തി​ൻെറ പേരിൽ ഫൈനും ചുമത്തിയതായി ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതർ പറഞ്ഞു. 20 ലിറ്റർ കാനുകളിൽ വ്യത്യസ്ത കമ്പനികളുടെ ലേബലുകളുള്ള കുടിവെള്ളം നിറച്ചു ഇവിടെ ലേബലിൽ വന്നിരുന്നതായും അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഓഫിസർ അനീഷ, ജീവനക്കാരിയായ സജിത എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.