പരവൂർ തെക്കുംഭാഗം വക്കം നഗറിനടുത്തുള്ള കായലിൽ കണ്ടെത്തിയ അജ്ഞാത വള്ളം കരക്ക്​ കയറ്റ​ുന്നു

കായലിൽ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടേതെന്ന് സൂചന; അന്വേഷണം തുടങ്ങി

പരവൂർ: തെക്കുംഭാഗം കായലിൽ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടെതെന്ന് സൂചന. അഞ്ചുതെങ്ങ് ഭാഗത്തുനിന്ന്​ കടൽ വഴി ചാരായം കടത്തി പരവൂരിലും പരിസരപ്രദേശത്തും എത്തിച്ചിരുന്നതാണ്​ എൻജിൻ ഘടിപ്പിച്ച തോണിയെന്ന് പൊലീസിന് വിവരം ലഭിച്ചു. പരവൂർ തെക്കുംഭാഗം വക്കം നഗറിനടുത്തുള്ള കായലിലാണ് വള്ളം കണ്ടെത്തിയത്.

ഇടവ നടയറ കായലി​െൻറ ഭാഗമായ ഇവിടെ കണ്ടൽക്കാടുകൾക്കിടയിൽ കെട്ടിയിട്ട നിലയിലാണ് തോണി കാണപ്പെട്ടത്. പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, എസ്.ഐ വിജിത് കെ. നായർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കടലിൽ ഉപയോഗിക്കുന്ന എൻജിൻ ഘടിപ്പിച്ചിട്ടുള്ള രജിസ്ട്രേഷനില്ലാത്ത വ്യാജ തോണിയാണ് പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുള്ളത്.

ശനിയാഴ്ച രാത്രിയിലാണ് തോണി കെട്ടിയിട്ടിരിക്കുന്നത് പൊലീസി​െൻറ ശ്രദ്ധയിൽപെട്ടത്. സംഭവമറി​െഞ്ഞത്തിയ ചാത്തന്നൂർ എക്സൈസ് സംഘം പരിസരത്ത് നടത്തിയ റെയ്ഡിൽ മൊട്ട ബാബു എന്നയാളി​െൻറ വീട്ടിൽനിന്ന്​ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

സംഭവത്തിൽ ചാത്തന്നൂർ എക്സൈസ് കേസെടുത്തു. രജിസ്ട്രേഷൻ രേഖകളില്ലാത്ത തോണി പരവൂർ പൊലീസ് കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - unidentified boat found in the lake belongs to the liquor smugglers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.