Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
ഓയൂര്‍: വെളിയത്ത് രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. വെളിയം കിഴക്കേക്കര കോളനിയില്‍ ഗീതാഭവനത്തില്‍ രാഹുലി(26)നെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ യുവാവ് വെളിയം മേഖലയിലും നെടുമണ്‍കാവ് പരിസരത്തും സംശയാസ്പദമായി കറങ്ങിനടക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയും തുടര്‍ന്ന് ഇയാളെ വെളിയം കായല്‍ഭാഗത്തേക്ക് പോകുന്ന റോഡില്‍നിന്ന് എം.ഡി.എം.എയുമായി പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.