ഓട്ടോയിൽ സഞ്ചരിച്ച വയോധികയുടെ സ്വർണമാല കവർന്ന നാടോടിസ്ത്രീകൾ അറസ്റ്റിൽ

ഓയൂർ: ഓട്ടോയിൽ സഞ്ചരിച്ച വയോധികയുടെ സ്വർണമാല കവർന്ന നാടോടി സ്ത്രീകൾ അറസ്റ്റിലായി. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നിസ (24), കല്യാണി (40) എന്നിവരാണ് പിടിയിലായത്. കായില രാധാമന്ദിരത്തിൽ പൊന്നമ്മ അമ്മയുടെ ഒന്നര പവന്‍റെ മാലയാണ് പൊട്ടിച്ചത്.

കഴിഞ്ഞദിവസം രാവിലെ പത്തരയോടെ വെളിയം കാഞ്ഞിരംപാറയിലായിരുന്നു സംഭവം. വെളിയം ഓട്ടോ സ്റ്റാൻഡിലെ മനീഷിന്‍റെ ഓട്ടോവിളിച്ച രണ്ട് നാടോടിസ്ത്രീകൾ വെളിയം ജങ്ഷന് സമീപം അമ്പലം കുന്നിലേക്ക് ബസ് കയറാൻ നിന്ന പൊന്നമ്മയമ്മയെ ഓട്ടോയിൽ വിളിച്ച് കയറ്റി ഇരുവരുടെയും നടുക്കിരുത്തി.

ഓട്ടോ കാഞ്ഞിരംപാറയിലെത്തിയപ്പോൾ പൊന്നമ്മയമ്മ ഇറങ്ങുന്നമെന്ന് പറഞ്ഞു. ഓട്ടോ നിർത്തി വയോധിക ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മാലപൊട്ടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഇവരെ തടഞ്ഞുെവച്ചു. ഇതിൽ ഒരു സ്ത്രീ കുതറി ഓടി. നാട്ടുകാർ ഇവരെ ഓടിച്ചിട്ടുപിടിച്ചു.

പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ അഭിലാഷ്, എ.എസ്.ഐ മാരായ ചന്ദ്രകുമാർ, അനിൽകുമാർ, സി.പി.ഒ ബിനു, ഡബ്ല്യു.സി.പി.ഒ ജുമൈലബീബി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Women arrested for stealing gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.