ഓ​ട്ടോ ഡ്രെെവറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

ഓയൂർ: കടയ്ക്കാേട് ജങ്ഷനിൽ ഓ​ട്ടോ  ഡ്രെെവറെ വാളു കാെണ്ട് വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ പാെലീസ് അറസ്റ്റ് ചെയ്തു. നടമേൽ അനീഷ്ഭവനിൽ വെെ. അനീഷ് (38), കാേടിയാട്ടു കിഴക്കതിൽ വീട്ടിൽ അജിത് (38) എന്നിവരെയാണ് എഴു കാേൺ പാെലീസ് അറസ്റ്റ് ചെയ്തത്.

ഉത്രാടനാളിൽ നടന്ന വഴക്കിനെ തുടർന്ന് പ്രതികൾ സംഘടിച്ച്  കടയ്ക്കോട് ലാൽ നിവാസിൽ ജയകൃഷണനെ വെട്ടുകയായിരുന്നു.  തലയ്ക്കും കൈകളിലും വെ​േട്ടറ്റ്​ ഗുരുതരാവസ്​ഥയിലായ ജയകൃഷണൻ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒളിവിൽ കഴിഞ്ഞ പ്രതികളെ എഴുകോൺ സി.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീസ്, ജയപ്രകാശ്, ജോർജ് കുട്ടി , സന്തോഷ് കുമാർ, എ.എസ്. ഐ മാരായ നജീം, ശ്രീനിവാസൻ പിള്ള , സീനിയർ സിവിൽ പാെലീസ് ഓഫിസർമാരായ പ്രദീപ്, ഗിരിജ കുമാർ എന്നിവർ ചേർന്നാണ്​ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ്​ രണ്ട് പ്രതികൾക്കായി അന്വേഷണം നടത്തിവരുന്നു.

Tags:    
News Summary - two arrested in attempt to murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.