Posted On
date_range Updated On
date_range മണ്ണും പാറയും കയറ്റിയ ടിപ്പറുകൾ പിടികൂടി
ഓയൂർ: പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത മണ്ണ് കടത്ത് വ്യാപകം. അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടുപോയ രണ്ട് ടിപ്പർ ലോറികളും പാറ കടത്തിയ ഒരു ടിപ്പറും പിടികൂടി. കരിങ്ങന്നൂർ താന്നിമൂട് ഭാഗത്ത് മണ്ണെടുപ്പ് നടത്തുന്നെന്ന് പൂയപ്പള്ളി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രാവിലെ താന്നിമൂട്ടിൽനിന്ന് പാസില്ലാതെ മണ്ണ് കയറ്റിവന്ന ടിപ്പർ ലോറികൾ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധയിൽ പൂയപ്പള്ളി ഭാഗത്തുനിന്ന് പാസില്ലാതെ പാറയറ്റിവന്ന ടിപ്പറും പിടികൂടി. പൂയപ്പള്ളി എസ്.ഐ ആഭിലാഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.