ബ​സ് ത​ട​ഞ്ഞ്​ വാ​ള്‍ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

ഓ​യൂ​ര്‍: വാ​പ്പാ​ല​യി​ല്‍നി​ന്നും മ​ല​യാ​റ്റൂ​ര്‍ പ​ള്ളി​യി​ലേ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന്​ പോ​യി മ​ട​ങ്ങി വ​ന്ന ബ​സ് ത​ട​ഞ്ഞു​നി​ര്‍ത്തി വാ​ള്‍ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍.

ഓ​ടാ​നാ​വ​ട്ടം വാ​പ്പാ​ല സു​ബി​ന്‍ നി​വാ​സി​ല്‍ സു​ബി​ന്‍ (29), സു​ഹൃ​ത്തു​ക്ക​ളാ​യ ഉ​മ്മ​ന്നൂ​ര്‍ തു​റ​വൂ​ര്‍ പു​ളി​ക്ക​ത്താ​ഴ​തി​ല്‍ വി​നീ​ത ഭ​വ​നി​ല്‍ ബി​ബി​ന്‍ (29), ഉ​മ്മ​ന്നൂ​ര്‍ വി​ല​യ​ന്തൂ​ര്‍ മൈ​ലാ​ടും​പൊ​യ്ക ശ​ര​ത്ത് ഭ​വ​നി​ല്‍ ശ​ര​ത്ത് ബാ​ബു (29) എ​ന്നി​വ​രെ​യാ​ണ് പൂ​യ​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ല​യാ​റ്റൂ​ര്‍ പ​ള്ളി​യി​ലേ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നു​പോ​യ ബ​സി​ല്‍ മ​ദ്യ​പി​ച്ച് ബ​ഹ​ളം​വെ​ച്ച​തി​നെ​തു​ട​ര്‍ന്ന് സു​ബി​നെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ട്ടി​രു​ന്നു. ഇ​തി‍െൻറ വി​രോ​ധ​ത്തി​ലാ​ണ് ഇ​യാ​ള്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​യെ​ത്തി വ​ടി​വാ​ള്‍ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.