നി​സാ​ർ

മദ്യലഹരിയിൽ യുവതിയെ ദേഹോപദ്രവം ഏൽപിച്ച ഭർത്താവ്​ അറസ്റ്റിൽ

ഓ​യൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി​യെ നി​ര​ന്ത​രം ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ന്ന ഭ​ർ​ത്താ​വി​നെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഡ്രൈ​വ​റാ​യ വെ​ളി​ന​ല്ലൂ​ർ റോ​ഡു​വി​ള ക​ട്ടേ​നി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ നി​സാ​റാ​ണ് (42) പി​ടി​യി​ലാ​യ​ത്. മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ പ​തി​വാ​യി​രു​ന്നു.

ഉ​പ​ദ്ര​വം സ​ഹി​ക്കാ​നാ​കാ​തെ ഭാ​ര്യ ര​ണ്ട് കു​ട്ടി​ക​ളു​മാ​യി മ​റ്റൊ​രു വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വാ​ട​ക വീ​ട്ടി​ലെ​ത്തി​യും നി​സാ​ർ ഭാ​ര്യ​യെ മ​ർ​ദി​ക്കു​മാ​യി​രു​ന്നു. പീ​ഡ​നം സ​ഹി​ക്കാ​നാ​കാ​തെ ഭാ​ര്യ കോ​ട​തി​യെ സ​മീ​പി​ച്ച് പ്രൊ​ട്ട​ക്ഷ​ൻ ഓ​ർ​ഡ​ർ സ​മ്പാ​ദി​ച്ചി​രു​ന്നു.

കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​ല​ക​ൽ​പി​ക്കാ​തെ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് തു​ട​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് പൂ​യ​പ്പ​ള്ളി എ​സ്.​ഐ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - The husband who attacked the wife under the influence of alcohol was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.