Posted On
date_range Updated On
date_range സ്വകാര്യബസിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് മർദനം
ഓയൂർ: ബസ് യാത്രക്കിടെ സഹയാത്രികനായ അധ്യാപകെൻറ ദേഹത്ത് കൈ തട്ടി എന്നാരോപിച്ച് വിദ്യാർഥിയെ മർദിച്ചതായി പരാതി. കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഓടനാവട്ടം മാരൂർ കൈക്കുളത്തിൽ വീട്ടിൽ രാധാകൃഷ്ണെൻറ മകൻ അർനോൾഡ് കൃഷ്ണയെ പൂയപ്പള്ളി സ്വദേശിയായ അധ്യാപകൻ സന്തോഷ് മർദിച്ചെന്നാണ് പരാതി.
കഴിഞ്ഞദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ ഓയൂർ -കൊട്ടാരക്കര റൂട്ടിൽ സർവിസ് നടത്തുന്ന ആഞ്ജനേയ എന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് ചൈൽഡ് വെൽഫയർ ആക്ട് പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.