ഓടനാവട്ടം കട്ടയിൽ ഭാഗത്തെ റാേഡ് പെെപ്പിടലിനെ തുടർന്ന് കുത്തി പാെളിച്ച നിലയിൽ

പൊട്ടിയ പൈപ്പുകൾ മാറ്റുന്നതിനായി റോഡ്​ കുത്തിപ്പൊളിച്ചു; പഞ്ചായത്തിന്​ ലക്ഷങ്ങളുടെ നഷ്​ടം

ഓയൂർ : വെളിയം പഞ്ചായത്തിലെ കാേൺക്രീറ്റ്, ടാറിങ് ചെയ്ത ഇടറാേഡുകൾ മിക്കതും പാെട്ടിയ പെെപ്പ് മാറ്റുന്നതിനായി കുത്തിപ്പാെളിച്ചതിൽ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം. ഒരു മാസമായി പഞ്ചായത്തിന്‍റെ പല ഭാഗത്തായി പെെപ്പ് പാെട്ടി ജലം പാഴായി പോയിരുന്നു. കട്ടയിൽ, ഓടനാവട്ടം, അമ്പലത്തുംകാല എന്നിവിടങ്ങളിലാണ് പ്രധാനമായും പെെപ്പ് പാെട്ടി ജലം പാഴായത്.

നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി അധികൃതർ ഇടറാേഡിലെ കാേൺക്രീറ്റ്, ടാറിങ് റാേഡുകൾ കുത്തിപ്പാെളിച്ച് പെെപ്പ് ഇടൽ പ്രവർത്തനങ്ങൾ നടത്തി. എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ച് ടാറിങ് നടത്തിയ ഈ റാേഡുകൾ കുത്തിപ്പാെളിച്ചതാേടെ റാേഡ് സഞ്ചാരയാേഗ്യമല്ലാതായി വരികയാണ്​.

റാേഡിന്‍റെ വശം കുത്തിയിളക്കിയതാേടെ മധ്യഭാഗവും ഇളകി തുടങ്ങി. നിലവാരം കുറഞ്ഞ പെെപ്പാണ് കുടിവെള്ളത്തിനായി വീണ്ടും ഇട്ടതെങ്കിൽ റാേഡ് ഇനിയും കുഴിക്കേണ്ടിവരുമെന്ന വിഷമത്തിലാണ് നാട്ടുകാർ. 


Tags:    
News Summary - Road demolished to replace broken pipes; Panchayat loses lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.