Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ
ഓയൂർ: 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധുവായ 22കാരനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിക്ക് കഠിനമായ വയറുവേദന ഉണ്ടായതിനെത്തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. കൗൺസലിങ്ങിന് വിധേയമാക്കിയ പെൺകുട്ടി അടുത്ത ബന്ധുവും അയൽവാസിയുമായ യുവാവാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് വെളിപ്പെടുത്തി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.