ഫേസ്​ബുക്കിൽ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഓയൂർ: ഫേസ്​ബുക് വഴി പരിചയപ്പെട്ട ഓയൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് ഭവനിൽ ശ്യാംകുമാർ (26) ആണ് അറസ്റ്റിലായത്.

പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിനായി സ്കൂളിൽനിന്ന്​ ലഭിച്ച ഫോണിൽ ഫെയ്സ് ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പരിചയപ്പെട്ട ശ്യാം സ്ഥിരമായി ചാറ്റു ചെയ്തിരുന്നു. വാട്സാപ്പിലൂടെ ഇരുവരും പ്രണയത്തിലായി.

കഴിഞ്ഞ ദിവസം ശ്യാം പെൺകുട്ടിയെ വിളിച്ച് തനിക്ക് പനിയാണെന്നും അത്യാവശ്യമായി കാണണമെന്നും പറഞ്ഞു. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി ഓയൂരിൽ നിന്നും ബസ് കയറി വേളമാനൂരെത്തി. പെൺകുട്ടിയെ കാത്ത് ശ്യാംകുമാർ അവിടെ നിന്നിരുന്നു.

അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൂയപ്പള്ളി പൊലീസ് ഇയാളെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - man arrested for rape 13 year old Facebook friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.